സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്കും വിധവകൾക്കും പൗരത്വം നൽകും

saudi-arabia
SHARE

സൗദി പൗരൻമാരെ വിവാഹം ചെയ്ത വിദേശി വനിതകൾക്ക് പൗരത്വം നൽകാൻ തീരുമാനം. വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിദേശികളായ ഭാര്യമാർക്ക് പൗരത്വം നൽകുക. സൗദി പൗരൻമാരെ വിവാഹം ചെയ്ത വിദേശി സ്ത്രീകൾക്ക് പൌരത്വം നൽകുന്നത് നാലു വർഷം മുൻപാണ് സൗദി ഭരണകൂടം നിർത്തിവച്ചത്. സിവിൽ അഫയേഴ്സ് വകുപ്പിൻറെ കഴിഞ്ഞ ദിവസത്തെ ഉത്തരവനുസരിച്ച് സൗദി പൗരൻമാരുടെ വിദേശികളായ ഭാര്യമാർക്കും വിധവകൾക്കും ഇനി മുതൽ പൗരത്വത്തിന് അപേക്ഷിക്കാം. അപേക്ഷകയുടെ ജനനസ്ഥലം, വിദ്യാഭ്യാസ യോഗ്യത, സൗദിയിൽ താമസിച്ച കാലയളവ് തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ചായിരിക്കും പൗരത്വം അനുവദിക്കുക. ഓരോ യോഗ്യതയ്ക്കും നിശ്ചിത പോയിൻറുകൾ നൽകും. 

കുറഞ്ഞത് 17 പോയിൻറുകൾ ലഭിക്കുന്നവർക്കായിരിക്കും പൗരത്വത്തിന് അർഹത. ഇതിനു പുറമേ വിദേശത്ത് സ്ഥിരതാമസമാക്കിയ സൗദി പൗരൻമാർക്ക് അവരുടെ ദേശീയ തിരിച്ചറിയൽ കാർഡുകൾ പുതുക്കി നൽകാനും അധികൃതർ തീരുമാനിച്ചു. ഇതിനായി അപേക്ഷ ഫോമും അനുബന്ധ രേഖകളും മന്ത്രാലയത്തിൽ സമർപ്പിക്കണം. തിരിച്ചറിയൽ രേഖ പുതുക്കുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുന്നതിന് അടുത്ത ബന്ധുവിനെ ചുമതലപ്പെടുത്തുന്ന പവർ ഓഫ് അറ്റോർണിയും സമർപ്പിക്കണം.

MORE IN GULF
SHOW MORE