മൃതദേഹങ്ങൾ കൊണ്ടുപോകുന്നതിന് ഏകീകൃത നിരക്ക്; യോഗം അലസിപ്പിരിഞ്ഞു

deadbody-discussion-t
SHARE

മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകുന്നതിന് ഏകീകൃത നിരക്കുണ്ടാക്കിയതിനെ കുറിച്ച് വിശദീകരിക്കാൻ ദുബായിൽ സംഘടിപ്പിച്ച യോഗം അലസിപ്പിരിഞ്ഞു. തീരുമാനത്തിൻറെ ക്രെഡിറ്റ് സ്വന്തമാക്കാൻ ചില സംഘടനകളും സാമൂഹ്യ പ്രവർത്തകരും വേദിയിൽ തിക്കി തിരക്കിയതോടെയാണ്  യോഗം അലങ്കോലമായത്. 

ദുബായിൽ എയർ ഇന്ത്യയുടെ കാർഗോ വിഭാഗം കൈകാര്യം ചെയ്യുന്ന അറേബ്യൻ ട്രാവൽസാണ് സാമൂഹ്യ പ്രവർത്തകർക്കും സന്നദ്ധ സംഘടനകൾക്കുമായി വിശദീകരണ യോഗം സംഘടിപ്പിച്ചത്. യുഎഇയിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിന് പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെയും യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പോഷക ഘടകങ്ങളെന്ന പേരിൽ യുഎഇയിൽ പ്രവർത്തിക്കുന്ന വിവിധ സംഘടനകളിലുള്ളവരും യോഗത്തിലെത്തി. ബിജെപിയെ പ്രതിനിധീകരിച്ച് യോഗത്തിനെത്തിയ രണ്ടു പേർ തമ്മിലാണ് ആദ്യം തർക്കമുണ്ടായത്. ഈ രണ്ടുപേരിൽ ആർക്കാണ് വേദിയിലിരിക്കാൻ യോഗ്യത എന്നതിനെ ചൊല്ലിയായിരുന്നു തർക്കം. ഇതോടെ മറ്റു രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളുടെ സാന്നിധ്യം സംബന്ധിച്ചും ചോദ്യമുയർന്നു. 

രാഷ്ട്രീയക്കാർക്ക് ഇതിലെന്ത് കാര്യമെന്നായി ചിലർ. പലരും വേദിയിൽ ഇടം വേണമെന്ന് നിർബന്ധം പിടിച്ചു.  ചിലരാകട്ടെ വേദിയിലെ കസേരകൾ ബലം പ്രയോഗിച്ച് പിടിച്ചെടുത്ത് അതിലിരിക്കാൻ ശ്രമിച്ചു. രാഷ്ട്രീയാടിസ്ഥാനത്തിലല്ല, പ്രതിനിധികളെ വിളിച്ചതെന്ന് സംഘാടകർ വ്യക്തമാക്കിയെങ്കിലും ആരും ചെവിക്കൊണ്ടില്ല. ബഹളം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നായതോടെ സംഘാടകർ യോഗം ഉപേക്ഷിച്ച് രക്ഷപെടുകയായിരുന്നു. 

MORE IN GULF
SHOW MORE