ഒമാനിൽ ടൂറിസം മേഖലയിൽ മികച്ച വളർച്ച

oman-tourism-t
SHARE

ഒമാനിൽ ടൂറിസം മേഖലയിൽ മികച്ച വളർച്ച. കഴിഞ്ഞവർഷം രാജ്യത്തെത്തിയ വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 4.7 ശതമാനത്തിന്റെ  വർധനയാണ് ഉണ്ടായത്.

ടൂറിസം മന്ത്രാലയതിന്റെ കണക്കുകൾ പ്രകാരം 33 ലക്ഷത്തോളം വിനോദസഞ്ചാരികൾ ആണ് കഴിഞ്ഞവർഷം ഒമാൻ സന്ദർശിച്ചത്. സഞ്ചാരികളുടെ എണ്ണത്തിൽ 4.7 ശതമാനത്തിന്റെ  വർധനയാണ് ഉണ്ടായത്. സാമ്പത്തിക വൈവിധ്യവത്കരണ നടപടികളുടെ ഭാഗമായി ടൂറിസം മേഖലയിൽ പ്രത്യേകം ശ്രദ്ധയൂന്നിയുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തിവരുന്നത്. ഒമാനിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ വിസ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുള്ള ഇ-വിസ സമ്പ്രദായം നിലവിൽ വന്നതും സഞ്ചാരികളുടെ ഒഴുക്കിനു കാരണമായിട്ടുണ്ട്,രാജ്യത്ത് അവധിക്കാലം ചെലവഴിക്കാനും ബിസിനസ് ആവശ്യത്തിനും എത്തുന്നവർക്കെല്ലാം ഉപകാരപ്രദമാണ് പുതിയ സംവിധാനം. 

2040 ഓടെ ഒമാനിൽ അമ്പതു ലക്ഷം സഞ്ചാരികളെ എത്തിക്കുകയാണ് സർക്കാറിന്റെ  ലക്‌ഷ്യം.ഇതോടൊപ്പം ആഭ്യന്തര ഉൽപാദനത്തിൽ, ടൂറിസം മേഖലയുടെ വിഹിതം ഉയർത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.ഇതിെൻറ ഭാഗമായി മസ്കത്ത്, മുസന്ദം, അൽ ഹജർ പർവത നിരകൾ, സലാലയിലെ കുന്തിരിക്ക തോട്ടങ്ങൾ, സാഹസിക സഞ്ചാരികൾക്ക് പ്രിയംകരമായ മരുഭൂ പ്രദേശങ്ങൾ എന്നിവയിൽ ടൂറിസം കേന്ദ്രങ്ങൾനിർമിക്കാൻ പദ്ധതിയുണ്ട്. യൂറോപ്പിൽ നിന്നുള്ള ആഡംബര കപ്പലുളളൂടെ എണ്ണത്തിലും വർദ്ധനഉണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണത്തിൽ ഈ വർഷവും വർധന രേഖപ്പെടുത്തുമെന്നാണ് ആദ്യ രണ്ടുമാസങ്ങളിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. 

MORE IN GULF
SHOW MORE