സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് മുന്നറിയിപ്പുമായി ഒമാൻ

oman-nationalization-t
SHARE

സ്വദേശിവത്കരണ തോത് പാലിക്കാത്ത കമ്പനികൾക്ക് കർശന മുന്നറിയിപ്പുമായി ഒമാൻ  മാനവ വിഭവേശഷി മന്ത്രാലയം. സ്വദേശികളെ ജോലിക്കെടുക്കാനുള്ള വിമുഖത തുടരുന്ന സ്ഥാപനങ്ങൾക്കെതിരെ വിദേശ തൊഴിലാളികളുടെ വിസ റദ്ദാക്കൽ അടക്കം നടപടികളെടുക്കുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു 

സ്വകാര്യമേഖലയിലെ സ്വദേശിവത്കരണ നടപടികൾ രണ്ടാംഘട്ടത്തിലേക്ക് കടന്നു. സർവകലാശാല ബിരുദധാരികൾ, ഡിപ്ലോമധാരികൾ എന്നിവർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനായിരിക്കും ഈഘട്ടത്തിൽ മുൻഗണന നൽകുകയെന്ന് മാനവ വിഭവശേഷി മന്ത്രാലയം വക്താവ് അറിയിച്ചു. മന്ത്രിസഭാ കൗൺസിലിന്റെ നിർദേശപ്രകാരം സ്വകാര്യ മേഖലയിൽ സ്വദേശികൾക്ക് 25,000 തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിനുള്ള നടപടികൾ ഡിസംബർ മുതലാണ് ആരംഭിച്ചത്. മൂന്നുമാസം നീണ്ട ആദ്യഘട്ടത്തിൽ 13,500 പേർക്ക് തൊഴിൽ ഉറപ്പുവരുത്താൻ സാധിച്ചു,ലക്ഷ്യമിട്ടത്തിെൻറ 54 ശതമാനമാണിത്. മേയ് അവസാനത്തിനുള്ളിൽ മുഴുവൻ പേർക്കും ജോലി നൽകാൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നതെന്നും മന്ത്രാലയം വക്താവ് അറിയിച്ചു. ബിരുദധാരികളെ തൊഴിൽവിപണിയുടെ ആവശ്യത്തിന് അനുസരിച്ചു മാറ്റിയെടുക്കുന്നതിനായി പരിശീലന പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യും. വിവിധ തലങ്ങളിലുള്ള 218 തൊഴിലവസരങ്ങൾ സംബന്ധിച്ച പട്ടിക മാൻപവർ രജിസ്ട്രി പൊതുഅേതാറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്.സ്വദേശിവത്കരണ തോത് പാലിക്കാത്ത 199 കമ്പനികൾക്ക്  എതിരെ കഴിഞ്ഞമാസം നടപടിയെടുത്തിരുന്നു. 

ഇൗ കമ്പനികൾക്ക് മന്ത്രാലയത്തിെൻറ സേവനം ലഭ്യമാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇതോടെ കമ്പനികളിലെ 16,000ത്തിലധികം വിദേശ തൊഴിലാളികളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിയമാനുസൃതമുള്ള സ്വദേശികളെ നിയമിക്കാനുള്ള നടപടികൾ കമ്പനികൾ വേഗത്തിലാക്കണമെന്നും നിലവിലെ നടപടി വിദേശതൊഴിലാളികളെ ബാധിക്കില്ല. എന്നാൽ, ഇൗ നടപടിയെ സ്ഥാപനം ഗൗരവമായി കണ്ട് സ്വദേശിവത്കരണത്തിന് വേഗം വർധിപ്പിക്കാത്ത പക്ഷം തൊഴിലാളികളുടെ വിസ റദ്ദാക്കുന്നത് ഉൾപ്പെടെ നടപടികളിലേക്ക് മന്ത്രാലയം കടക്കുെമന്നും അദ്ദേഹം പറഞ്ഞു. സ്വദേശിവത്കരണ തോത് പാലിക്കാത്ത തൊഴിലുടമകളിൽനിന്ന് ഒരു തോഴിലിനിന് 250 റിയാൽ മുതൽ 500 റിയാൽ വരെ എന്ന നിരക്കിൽ പിഴ ചുമത്താമെന്നാണ് ഒമാനി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 114 നിർദേശിക്കുന്നത്. ആറുമാസത്തിനുള്ളിൽ നിയമാനുസൃതമുള്ള സ്വദേശിവത്കരണ തോത് പാലിക്കുകയും വേണം. നിയമലംഘനം ആവർത്തിക്കുന്ന പക്ഷം പിഴ ഇരട്ടിയാവുകയും ചെയ്യും.

MORE IN GULF
SHOW MORE