കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകൾക്ക് യുഎഇയിൽ നിരോധന്നം

uae-med-prescribtion-t
SHARE

കൈകൊണ്ട് എഴുതിയ മരുന്നു കുറിപ്പുകൾ യുഎഇയിൽ നിരോധിക്കുന്നു. ആരോഗ്യ സേവന രംഗത്തെ കാര്യക്ഷമത വർധിപ്പിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നടപടി.

ആശുപത്രികളിലും ക്ലിനിക്കുകളിലുമെത്തുന്ന രോഗികൾക്ക് കംപ്യൂട്ടറിൽ പ്രിൻറ് ചെയ്ത മരുന്നു കുറിപ്പടികൾ നൽകണമെന്നാണ് പുതിയ നിർദേശം. അച്ചടിച്ച കുറിപ്പടികൾക്ക് പകരം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെയും കുറിപ്പടികൾ നൽകാം. ഇതു സംബന്ധിച്ച ഉത്തരവ് ആരോഗ്യമന്ത്രാലയം ഉടൻ പുറത്തിറക്കും. ക്ലിനിക്കുകൾക്കും ആശുപത്രികൾക്കും പുതിയ സംവിധാനത്തിലേക്ക് മാറുന്നതിന് ആറുമാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. കുറിപ്പിൽ എഴുതിയിരിക്കുന്ന മരുന്നുകളുടെ പേര് തെറ്റായി മനസിലാക്കി  മരുന്നു മാറി നൽകുന്നത് ഒഴിവാക്കാൻ ഇതുവഴി സാധിക്കും. ഡോക്ടറുടെ കുറിപ്പില്ലാതെ എത്തുന്ന രോഗികൾക്ക് ആൻറിബയോട്ടിക്കുകളും മറ്റും ഗൌരവ സ്വഭാവമുള്ള മരുന്നുകളും നൽകരുതെന്നും ഫാർമസികൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

MORE IN GULF
SHOW MORE