ദുബായിൽ പൊതുസേവനങ്ങൾക്കുള്ള സർക്കാർ ഫീസ് വർധന ഉടനില്ല

gov-fees-hike-t
SHARE

ദുബായിൽ പൊതുസേവനങ്ങൾക്കുള്ള സർക്കാർ ഫീസുകൾ അടുത്ത മൂന്നു വർഷത്തേക്ക് വർധിപ്പിക്കില്ല. വാണിജ്യ-വ്യവസായ മേഖലകളെ സഹായിക്കാനും കൂടുതൽ വിദേശനിക്ഷേപങ്ങൾ ആകർഷിക്കാനും ലക്ഷ്യമിട്ടാണ് പുതിയ നീക്കം. 

ദുബായിൽ ജീവിക്കുന്നവരുടെ സാമൂഹ്യ സുസ്ഥിരത ഉറപ്പാക്കാനും, എല്ലാ മേഖലകളിലും ഉണർവുണ്ടാക്കാനും ലക്ഷ്യമിട്ടാണ് പുതിയ നിർദേശം നടപ്പാക്കുന്നച്യ എമിറേറ്റിൻറെ സാന്പത്തിക ക്ഷമതയ്ക്കും, സാന്പത്തിക സുരക്ഷയ്ക്കും പുതിയ ഉണർവാകും പുതിയ നടപടി. പുതിയ ഉത്തരവ് അനുസരിച്ച് അടുത്ത മൂന്നു വർഷത്തേക്ക് സർക്കാർ നിരക്കുകളിൽ ഒരു തരത്തിലുമുള്ള വർധനവ് ഉണ്ടാകില്ല. മാത്രവുമല്ല ദുബായിൽ കൂടുതൽ സാമൂഹിക വികസന പദ്ധതികൾക്കു തുടക്കം കുറിക്കും. 

വികസനപ്രക്രിയയിൽ കൂടുതൽ യുവജനങ്ങളെ പങ്കെടുപ്പിക്കുകയും അതുവഴി അവർക്കു നേട്ടങ്ങൾ ലഭ്യമാക്കുകയും ചെയ്യും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻറെ നിർദേശ പ്രകാരം ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.

MORE IN GULF
SHOW MORE