ഷാർജയിലെ കെട്ടിടത്തിൽ അഗ്നിബാധ; 7 പേർക്ക് പരുക്ക്

sharjah-fire
SHARE

ഷാർജ:  അൽ താവൂനിലെ ടൈഗർ കെട്ടിടത്തിലെ ഫ്ലാറ്റിലുണ്ടായ അഗ്നിബാധയിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഇന്നു രാവിലെ ഏഴോടെ എട്ടാം നിലയിലുള്ള ഫ്ലാറ്റിലെ അടുക്കളയിൽ നിന്നാണ് തീ പടർന്നത്. ഇന്ത്യക്കാരടക്കം ഒട്ടേറെ പേർ താമസിക്കുന്ന 40 നില കെട്ടിടമാണിത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം രക്ഷാ പ്രവർത്തനം നടത്തി. താമസക്കാരെ എല്ലാവരെയും ഒഴിപ്പിച്ച ശേഷം തീ നിയന്ത്രണ വിധേയമാക്കിയതായി ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി അൽ നഖ്ബി പറഞ്ഞു. അഗ്നിബാധയെ തുടർന്ന് ഇൗ ഭാഗത്ത് വൻ ഗതാഗത സ്തംഭനമുണ്ടായി.

MORE IN GULF
SHOW MORE