ദുബായിൽ അമർ സെൻററുകളുടെ എണ്ണം ഉയർത്തുമെന്ന് താമസ കുടിയേറ്റ വകുപ്പ്

amer-center-t
SHARE

ദുബായിൽ വീസ സേവനങ്ങൾ നൽകുന്ന അമർ സെൻററുകളുടെ എണ്ണം ഈ വർഷം അവസാനത്തോടെ എഴുപതായി ഉയർത്തുമെന്ന് താമസ കുടിയേറ്റ വകുപ്പ്. നിലവിൽ 21 അമർ സെൻററുകളാണ് ദുബായിലുള്ളത്. 

കഴിഞ്ഞ നവംബർ മുതലാണ് വീസ ഇടപാടുകൾക്കായി ടൈപ്പിങ് സെൻററുകൾക്ക് പകരം അമർ സേവന കേന്ദ്രങ്ങൾ ആരംഭിച്ചത്. താമസ കുടിയേറ്റ വകുപ്പിൻറെ ഓഫീസുകളിൽ പോകാതെ തന്നെ വീസ ഇടപാടുകൾ പൂർണമായി നടത്താനാകും എന്നതാണ് അമർ കേന്ദ്രങ്ങളുടെ സവിശേഷത. വീസ ഇടപാടുകൾ വേഗത്തിലും സുതാര്യമായും നടത്തുന്നതിന് ഇതുവഴി സാധിക്കും. പതിനഞ്ച് അമർ സെൻററുകലാണ് തുടക്കത്തിൽ ആരംഭിച്ചത്. കഴിഞ്ഞ ദിവസം ആറു പുതിയ കേന്ദ്രങ്ങൾ കൂടി തുറന്നു. ഈ വർഷം അവസാനത്തോടെ ഇത് 70 ആയി ഉയരും. അമർ സെൻററുകളുടെ കാര്യശേഷി വർധിപ്പിക്കുന്നതിനുള്ള നടപടികളും പരിഗണനയിലാണ്. ഒരോ അമർ കേന്ദ്രങ്ങളിലും പ്രതിദിനം ആറായിരം ഇടപാടുകൾ എന്ന തരത്തിലേക്കായിരിക്കും പ്രവർത്തനശേഷി വർധിപ്പിക്കുക. എഴുപത് അമർ സെൻററുകളിൽ ആയിരത്തോളം സ്വദേശികൾക്ക് തൊഴിൽ നൽകാനാകുമെന്നും കണക്കു കൂട്ടുന്നു. ഈ വർഷം ആദ്യ രണ്ടു മാസം കൊണ്ട് 91,453 വീസ ഇടപാടുകളാണ് അമർ കേന്ദ്രങ്ങളിലൂടെ നടത്തിയത്. 

MORE IN GULF
SHOW MORE