ദുബായിൽ ആർടിഎ ഫീസുകളും ഫൈനുകളും നോൾ കാർഡുകൾ ഉപയോഗിക്കാം

noel-card-t
SHARE

ദുബായിൽ ഇനി മുതൽ ആർടിഎ ഫീസുകളും ട്രാഫിക് ഫൈനുകളും നോൾ കാർഡുകൾ ഉപയോഗിച്ച് അടയ്ക്കാം. ആർടിഎയുടെ അഞ്ച് സേവന കേന്ദ്രങ്ങളിലായിരിക്കും ഇതിനുള്ള സൌകര്യം ഉണ്ടാവുക.

സ്മാർട്ട് ദുബായ് പദ്ധതിയുടെ ഭാഗമായാണ് ആർടിഎയുടെ കൂടുതൽ സേവനമേഖലകളിൽ നോൽ കാർഡുകൾ ഉപയോഗിച്ച് പണം അടയ്ക്കാൻ സൌകര്യമൊരുക്കുന്നത്.  ഉം റമൂൽ, അൽ കിഫാഫ്, അൽ ബർഷ, അൽ തവാർ, അൽ മനാര കേന്ദ്രങ്ങളിലാണ് ഈ സൌകര്യം ലഭ്യമാവുക. വിവിധ സേവനങ്ങൾക്കുള്ള ഫീസും പിഴയും സുഗമമായി അടയ്ക്കാൻ പുതിയ സംവിധാനം സഹായകമാകുമെന്ന് ആർടിഎ അധികൃതർ ചൂണ്ടിക്കാട്ടി.  സ്മാർട് പദ്ധതികളുടെ ഭാഗമായി വിവിധ ആവശ്യങ്ങൾക്ക് നോൽകാർഡ് ഉപയോഗിക്കാൻ  സൌകര്യമൊരുക്കിവരുകയാണ്. താമസക്കാർക്കും സന്ദർശകർക്കും വിനോദസഞ്ചാരികൾക്കും ഇതു വളരെ സൌകര്യപ്രദമാകും. 

നോൽകാർഡുകളെ ആർടിഎ ആപ്പുമായി ബന്ധിപ്പിച്ചു നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) വഴി പാർക്കിങ് ഫീസ് അടയ്ക്കാൻ  അടുത്തിടെ സൌകര്യമൊരുക്കിയിട്ടുണ്ട്. ഇതിനായി ആൻഡ്രോയിഡ് ഫോണിൽ ആർടിഎ ദുബായ് ആപ്പ് ഡൌൺലോഡ് ചെയ്ത് അക്കൌണ്ട് തുടങ്ങണം.  നോൽ കാർഡ് ഒാപ്ഷൻ വഴി പാർക്കിങ് ഫീസ് അടയ്ക്കാനും ടോപ് അപ് ചെയ്യാനും സാധിക്കും. മറ്റു രീതിയിൽ പാർക്കിങ് ഫീസ് അടയ്ക്കാൻ വേണ്ടിവരുന്നതിൽ നിന്നു  30 ഫിൽസ് കുറച്ചു നൽകിയാൽ മതിയെന്നതും ഈ  സംവിധാനത്തിന്റെ നേട്ടമാണ്. 

MORE IN GULF
SHOW MORE