ഷാര്‍ജയില്‍ വാഹന പാർക്കിങ് സംവിധാനം നഗരസഭ പരിഷ്കരിക്കുന്നു. അടുത്ത വര്‍ഷം മുതല്‍ പാര്‍ക്കിങിന് ടച്ച് സ്ക്രീന്‍ സംവിധാനം കൊണ്ടുവരാനാണ് തീരുമാനമെന്ന് നഗരസഭ അറിയിച്ചു.
ടച്ച് സ്ക്രീന്‍ പാര്‍ക്കിങ് സംവിധാനം സജ്ജമാക്കാനായി പുതിയൊരു കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടക്കത്തില്‍ ഇത്തരത്തിലുള്ള 34 പാര്‍ക്കിങ് മെഷീനുകള്‍ സ്ഥാപിക്കും. ഖാലിദിയ, അല്‍മജാസ്, അല്‍ഖാന്‍ മേഖലകളില്‍ പെയ്ഡ് പാര്‍ക്കിങിനായി പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ട്. നഗര പ്രദേശങ്ങളില്‍ പാര്‍ക്കിങ് സ്ഥലങ്ങള്‍ വേര്തിരിച്ചതുമൂലം ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കുറഞ്ഞതായും മുനിസിപ്പാലിറ്റി സൂചിപ്പിച്ചു. ദീര്‍ഘകാലം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന പ്രവണയും കുറഞ്ഞു. നിയമം ലംഘകരെ കണ്ടെത്താന്‍ പരിശോധന വ്യാപകമാക്കും. പരാതിയുള്ളവര്‍ക്ക് നഗരസഭയെ സമീപിക്കാം. അനുമതിയോടെ പ്രവര്‍ത്തിക്കുന്ന 253 പാര്‍ക്കിങുകളും എമിറേറ്റിലുള്ളത്. അനുമതിയില്ലാത്ത അനധികൃത പാര്‍ക്കിങ് അടപ്പിക്കുമെന്നും വ്യക്തമാക്കി.