ഇന്ത്യൻ സൂപ്പർ ലീഗിന് ദിവസങ്ങൾ മാത്രം ശേഷിക്കെ, ആവേശം കൂട്ടാൻ ഫാൻസ് ടൂർണമെൻറുമായി കേരള ബ്ലാസ്റ്റേഴ്സിൻറെ ആരാധകക്കൂട്ടമായ മഞ്ഞപ്പട. ദുബായിൽ കഴിഞ്ഞ ദിവസം സംഘടപ്പിച്ച ടൂർണമെൻറിന് മികച്ച പിന്തുണയാണ് ലഭിച്ചത്.
ഇന്ത്യൻ സൂപ്പർ ലീഗിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ആവേശം വാനോളമുയർത്തുകയാണ് മഞ്ഞപ്പട. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ആറു ടീമുകളെ ഉൾപ്പെടുത്തിയാണ് അറേബ്യൻ ഫുട്ബോൾ ലീഗ് എന്ന പേരിൽ യുഎഇയിലെ മഞ്ഞപ്പട ഫാൻസ് ടൂർണമെൻറ് ഒരുക്കിയത്. വാശിയേറിയ മൽസരങ്ങൾക്കൊടുവിൽ ഷാർജ തന്പുരാൻസിനെ തോൽപിച്ച് അൽ ഐൻ സുൽത്താൻമാർ കിരീടം നേടി.
ഇന്ത്യൻ സൂപ്പർലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ പിന്തുണയ്ക്കുന്നതിന് വിപുലമായ പരിപാടികളും ഇവർ ആവിഷ്കരിക്കുന്നു. ബ്ലാസ്റ്റേഴ്സിൻറെ എല്ലാ മൽസരങ്ങളും ബിഗ് സ്ക്രീനിൽ പ്രദർശിപ്പിക്കും. കടൽ കടന്നാലും പ്രിയ ടീമിനോടുള്ള സ്നേഹത്തിൽ തരിന്പും കുറവില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് യുഎഇ മഞ്ഞപ്പട.