E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:02 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് യുഎഇയിൽ മന്ത്രി; വയസ്സ് 27

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനു പ്രത്യേക വകുപ്പു രൂപീകരിക്കുന്ന ആദ്യ രാജ്യമായി യുഎഇ ചരിത്രംകുറിച്ചു; ചുമതലയുള്ള സഹമന്ത്രി ഉമർ ബിൻ സുൽത്താനു വയസ്സ് 27. ശാസ്ത്രമുന്നേറ്റം ലക്ഷ്യമിട്ട് അഡ്വാൻസ്ഡ് സയൻസ് വകുപ്പും പ്രഖ്യാപിച്ചു. ചുമതലയുള്ള വനിതാ മന്ത്രി സാറ അൽ അമീരിക്കു വയസ്സ് 30. മന്ത്രിസഭാ പുനഃസംഘടനയുടെ വിവരങ്ങൾ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വിറ്ററിലൂടെ മാത്രം പുറത്തുവിട്ടതും ‘ന്യൂജെൻ’ ഭരണശൈലിക്കു തെളിവായി.  

ഭക്ഷ്യസുരക്ഷയ്ക്കും പ്രത്യേക വകുപ്പു രൂപീകരിച്ചു; ചുമതല വനിതാ സഹമന്ത്രി മറിയം അൽ മുഹൈരിക്ക്. സാമൂഹിക വികസന വകുപ്പിന്റെ ചുമതലയുള്ള ഹെസ്സ ബുഹുമൈദ് ആണു മറ്റൊരു വനിതാമന്ത്രി. യുവത്വവും വനിതാ പ്രാതിനിധ്യവുമാണു പുനഃസംഘടനയുടെ മുഖമുദ്ര.

സ്വയം ചിന്തിച്ചു തീരുമാനമെടുക്കാൻ യന്ത്രങ്ങളെ പ്രാപ്തമാക്കുന്ന സാങ്കേതികവിദ്യയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). വരുംകാലത്തു ജീവിതത്തിന്റെ മിക്ക മേഖലകളിലും എഐ വിപ്ലവകരമായ മാറ്റം വരുത്തുമെന്നാണു വിലയിരുത്തൽ.