E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

കനത്ത മൂടൽമഞ്ഞ്: അബുദാബിയിൽ 24 വിമാനങ്ങളുടെ ലാൻഡിങ് വൈകി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

emirates
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബിD കനത്ത മൂടൽ മഞ്ഞിനെ തുടർന്ന്‌ തലസ്ഥാന നഗരിയിലെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ബുധനാഴ്ച പുലർച്ചെ എത്തിയ 24 വിമാനങ്ങൾ ലാൻഡിങ് വൈകി. വ്യാഴം പുലർച്ചെയും കനത്ത മൂടൽമഞ്ഞ് ഉണ്ടാകുമെന്നാണ് നാഷനൽ സെന്റർ ഫോർ മെട്രോളജി ആൻഡ് സീസ്‌മോളജി (എൻസിഎംഎസ്) മുന്നറിയിപ്പ് നൽകുന്നത്. ബുധനാഴ്ച രാവിലെ ആറു മുതൽ ഒമ്പത് വരെയാണ് വിമാനങ്ങളുടെ ലാൻഡിങ് വൈകിയത്. വരും ദിവസങ്ങളിൽ പുലർവേളകളിൽ മഞ്ഞുവീഴ്ചയുള്ള കാലാവസ്ഥാ മാറ്റമാണ് പ്രതീക്ഷിക്കുന്നത്.

രാജ്യത്തിന്റെ കിഴക്കുഭാഗത്തുള്ള മലകളിൽ ഉച്ചക്കുശേഷം മേഘാവൃതമായ. കാലാവസ്ഥാ മാറ്റവും കാറ്റും ഉണ്ടാകാനുള്ള സാധ്യതയും പ്രതീക്ഷിക്കുന്നു. യുഎഇയുടെ തീരദേശ മേഖലകളിലും ഉൾ പ്രദേശങ്ങളിലും വ്യാഴാഴ്ച താരതമ്യേന ഈർപ്പം നിറഞ്ഞ കാലാവസ്ഥാ വ്യതിയാനവും പ്രതീക്ഷിക്കുന്നു.

യുഎഇയിലുടനീളം രാവിലെ സമയങ്ങളിൽ മൂടൽമഞ്ഞുള്ള കാലാവസ്ഥ അനുഭവപ്പെടുന്നതിനാൽ റോഡുകളിൽ വാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ജാഗ്രത പാലിക്കുകയും സുരക്ഷാ ക്രമീകരണങ്ങൾ എടുക്കുകയും വേണമെന്ന് അബുദാബി പൊലീസ് ട്രാഫിക് ആൻഡ് പട്രോളിങ് വിഭാഗം മുന്നറിയിപ്പ് നൽകുന്നു.