രണ്ടു വര്‍ഷത്തിനകം കല്യാണ്‍ ജ്വല്ലറി ശാഖകകളുടെ എണ്ണം ഇരുനൂറാക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടിഎസ് കല്യാണരാമന് പറഞ്ഞു. ഇതില്‍ യുഎഇ, ഒമാന്‍ അടക്കം മധ്യപൂര്‍വ ദേശത്ത് 25 പുതിയ ശാഖകള്‍ തുറക്കുമെന്നും പറഞ്ഞു.
കല്യാണ്‍ ജ്വല്ലറിയുടെ നൂറ്റിപതിനേഴാമത് ശാഖ ദെയ്റ ഗോള്‍ഡ് സൂഖില്‍ ബോളിവുഡ് താരം കത്രീന കൈഫ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ ബുത്തീന, മുവൈല ശാഖകളുടെ ഔപചാരിക ഉദ്ഘാടനവും നിര്‍വഹിച്ചു. അടുത്ത മാസം മീനാ ബസാറിലും ഒമാനിലും പുതിയ ഷോറൂമുകള്‍ തുറക്കുമെന്നും കല്യാണരാമന് സൂചിപ്പിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് അരക്കിലോ സ്വര്‍ണം നല്കുന്ന ആറാഴ്ചത്തെ സമ്മാന പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. യുഎഇയിലെ വാറ്റ് നിയമം സ്വര്‍ണവ്യാപാരത്തെ ബാധിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.