E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മൂടല്‍ മഞ്ഞിനെതിരെ മുന്നറിയിപ്പുമായി അബുദാബി പൊലീസ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മഞ്ഞുവീഴ്ചയുള്ള സമയങ്ങളില്‍ വാഹനമോടിക്കുന്നവര്‍ മതിയായ മുന്‍കരുതലെടുക്കണമെന്ന് അബുദാബി പൊലീസ്. വാഹനാപകടം ഒഴിവാക്കുന്നതിനും സ്വന്തം ജീവനൊപ്പം മറ്റുള്ളവരുടെ ജീവന്‍ രക്ഷിക്കാനും ഇത് അനിവാര്യമാണെന്നും പൊലീസ് ഓര്‍മിപ്പിച്ചു. 

മൂടല്‍ മഞ്ഞുള്ള സമയങ്ങളില്‍ ദൃശ്യപരിധി കുറയുന്നത് വാഹനാപകടങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇതൊഴിവാക്കാന്‍ വേഗം കുറച്ചും മതിയായ അകലം പാലിച്ചും വാഹനമോടിക്കണം. പരസ്പരം കാണാത്ത വിധം ദൂരക്കാഴ്ച കുറഞ്ഞാല്‍ യാത്ര നീട്ടിവയ്ക്കുന്നതാണ് നല്ലത്. യാത്രയ്ക്ക് മുന്‍പ് ലൈറ്റ് ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. മഞ്ഞുതുള്ളികളില്‍നിന്നുള്ള പ്രതിബിംബം ഒഴിവാക്കാന്‍ ലോ ബീം ലൈറ്റാണ് ഉപയോഗിക്കേണ്ടത്. ഫോഗ് ലൈറ്റുള്ള വാഹനമാണെങ്കില്‍ അതും ഉപയോഗിക്കണം. മഞ്ഞുള്ള സമയങ്ങളില്‍ വാഹനങ്ങളെ മറികടക്കുന്നതും ലെയ്ന്‍ മാറുന്നതും കരുതലോടെയാകണമെന്നും ഓര്‍മിപ്പിച്ചു. കാലാവസ്ഥാ മാറ്റം സംബന്ധിച്ച റേഡിയോ അറിയിപ്പുകള്‍ ശ്രദ്ധിക്കണം. കടുത്ത മഞ്ഞുണ്ടെങ്കില്‍ ഗ്ലാസ് അടച്ചിട്ട് വൈപ്പര്‍ ഉപയോഗിക്കണമെന്നും പറഞ്ഞു. യാത്ര ചെയ്യാനാവാത്ത വിധമാണെങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ട് റോഡില്‍നിന്ന് മാറി വാഹനം നിര്‍ത്തിയിടണമെന്നും പൊലീസ് ഓര്‍മിപ്പിച്ചു