ഗതാഗത രംഗത്തെ പുതിയ വിസ്മയമാകാന് പോകുന്ന പറക്കും ടാക്സി ആദ്യമായി പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിച്ചു. ആര്‍ടിഎ സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച വോളോകോപ്റ്ററാണ് ജൈടെക്സ് ടെക്നോളജി വാരത്തിലെ ജനപ്രിയ താരം. പുതിയ അതിഥിയെ കാണാനും ഒപ്പംനിന്ന് സെല്‍ഫി എടുക്കാനും മല്‍സരിക്കുകയായിരുന്നു സന്ദര്‍ശകര്‍.
റോഡിലെ ഗതാഗക്കുരുക്കില്‍ പെടാതെ അതിവേഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന പറക്കും ടാക്സിയാണ് വോളോകോപ്റ്റര്‍. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ജര്‍മന്‍ നിര്‍മിത വാഹനത്തില്‍ രണ്ടു പേര്‍ക്ക് യാത്ര ചെയ്യാം. മണിക്കൂറില്‍ 50 മുതല്‍ 100 കിലോമീറ്റര്‍ വരെയാണ് വേഗം. യാത്രക്കാരുടെ സുരക്ഷയും ടാക്സി നിയമങ്ങളും സംബന്ധിച്ച പഠനം പൂര്‍ത്തിയാകുന്നതോടെ സേവനമാരംഭിക്കും.
സഞ്ചാരപഥം മുന്‍കൂട്ടി നിശ്ചയിച്ചുള്ള യാത്രക്കിടെ കേടുപാട് സംഭവിച്ചാലും സുരക്ഷിതമായി നിലത്തിറക്കാന്‍ സംവിധാനമുണ്ട്. പരിശീലന പറക്കല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ എയര്ടാക്സിയിലൂടെ പുതിയൊരു യാത്രാനുഭവത്തിനായി കാത്തിരിക്കുകയാണ് ദുബായ് നിവാസികള്‍.