കടമ്പകള്‍ക്ക് മുന്നില്‍ കാത്തുനില്‍ക്കാതെ സ്മാർട് കവാടം തുറന്ന് യാത്രക്കാരെ സ്വാഗതം ചെയ്യാനൊരുങ്ങുകയാണ് ദുബായ്. സെക്കന്‍ഡുകള്‍ക്കുള്ളില്‍ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാവുന്ന സ്മാർട് ടണല്‍ സംവിധാനമാണ് ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ ഒരുക്കുന്നത്.
ഇമിഗ്രേഷൻ നടപടിക്രമങ്ങൾക്ക് ഇനി മണിക്കൂറുകളുടെ കാത്തിരിപ്പില്ല. ഇവിടെ നിന്ന് മുന്നിലുള്ള സ്ക്രീനിലേക്ക് ഒരു നോട്ടം മാത്രം. ബയോമെട്രിക് സംവിധാനത്തിലൂടെ പതിനഞ്ച് സെക്കൻഡിനകം നടപടിക്രമങ്ങൾ പൂർത്തിയാകുന്നു.
വ്യക്തിയുടെ ചിത്രവും നേത്രാടയാളവും സ്ക്രീനില്‍ പതിയുന്നതോടെ യാത്രാനുമതി സൂചിപ്പിക്കുന്ന പച്ചനിറം തെളിയും. യാത്രാ മംഗളം നേരുന്നതോടൊപ്പം വ്യക്തിയുടെ സന്തോഷവും രേഖപ്പെടുത്തും. തുടക്കത്തില്‍ ടെര്‍മിനല്‍ ത്രീയിലായിരിക്കും സ്മാര്‍ട്ട് ടണല്‍ സജ്ജമാക്കുക. പിന്നീട് ദുബായിലെ എല്ലാ എയര്‍പോര്‍ട്ടിലേക്കും വ്യാപിപ്പിക്കും.