E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:06 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

സൗദി തായിഫില്‍ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികള്‍ക്ക് അംഗീകാരം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സൗദിയിലെ തായിഫില്‍ നടപ്പാക്കുന്ന പുതിയ വികസന പദ്ധതികള്‍ക്ക് ഭരണാധികാരി സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി. ജിദ്ദ അല്‍സലാം കൊട്ടാരത്തില്‍ നടന്ന ചടങ്ങിലാണ് കോടിക്കണക്കിന് റിയാലിന്‍റെ പദ്ധതികള്‍ക്ക് തുടക്കമിട്ടത്. 

പുതിയ എയര്‍പോര്‍ട്ട്, സൂഖ് ഉക്കാദ് സിറ്റി, ടെക്‌നിക്കല്‍ വാലി, ഇന്‍ഡസ്ട്രിയല്‍ സിറ്റി, റസിഡന്‍ഷ്യല്‍ ഏരിയ, സര്‍വകലാശാലാ സിറ്റി എന്നിവ അടങ്ങുന്നതാണ് വികസന പദ്ധതികള്‍. തായിഫിന് വടക്കു കിഴക്കാണ് ന്യൂ തായിഫ് എന്ന് പേരില്‍ പദ്ധതി നടപ്പാക്കുന്നത്. 1250 ചതുരശ്ര കിലോമീറ്ററില്‍ നടപ്പാക്കുന്ന പദ്ധതികള്‍ക്ക് 1100 കോടി റിയാലാണ് ചെലവ് കണക്കാക്കുന്നത്. തായിഫ് രാജ്യാന്തര വിമാനത്താവളത്തിന്‍റെ നിര്‍മാണവും നടത്തിപ്പും പ്രാദേശിക, വിദേശ കമ്പനികള്‍ അടങ്ങിയ കണ്‍സോര്‍ഷ്യത്തെ ഏല്‍പിച്ചു. 2020ല്‍ വിമാനത്താവള നിര്‍മാണം പൂര്‍ത്തിയാകും. തായിഫില്‍നിന്ന് 40ഉം മക്കയില്‍നിന്ന് 117ഉം കിലോമീറ്റര്‍ ദൂരെയാണ് 313 കോടി റിയാല്‍ ചെലവില്‍ നിര്‍മിക്കുന്ന വിമാനത്താവളം. പ്രതിവര്‍ഷം രണ്ടര ലക്ഷത്തിലേറെ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് 331 കോടി റിയാല്‍ ചെലവഴിച്ച് സൂഖ് ഉക്കാദ് സിറ്റി യാഥാര്‍ഥ്യമാക്കുന്നത്. മക്ക പ്രവിശ്യയില്‍ നിര്‍മിക്കുന്ന പാര്‍പ്പിട സമുച്ചയം പ്രദേശത്തെ ഏറ്റവും വലുതായിരിക്കും. കൂടാതെ വ്യവസായ നഗരം, സര്‍വകലാശാല സിറ്റി കോടികള്‍ ചെലവ് കണക്കാക്കുന്ന പദ്ധതികളാണ്.