മസ്കത്ത്: കോഴിക്കോട് സ്വദേശിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉള്യേരി മീത്തലെ വീട്ടിലെ ധനേഷ് (26) ആണ് മരിച്ചത്. മബേലയില്‍ മദീന സ്പെയര്‍ പാര്‍ട്സ് ജീവനക്കാരനായിരുന്നു. വ്യാഴാഴ്ച രാവിലെ സുഖമില്ലെന്ന് പറഞ്ഞ് മുറിയിലേക്ക് പോയ ധനേഷിനെ കാണാതിരുന്നതിനെ തുടര്‍ന്ന് ഫോണില്‍ വിളിച്ചെങ്കിലും എടുത്തിരുന്നില്ല. തുടര്‍ന്ന് അന്വേഷിച്ച് താമസ സ്ഥലത്ത് എത്തിയപ്പോഴാണ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യക്ക് കാരണം വ്യക്തമല്ല.
Advertisement