E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 04:06 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പ്രവാസ ജീവിതം മതിയാക്കി മടങ്ങിയ മലയാളിയ്ക്ക് നറുക്കെടുപ്പിൽ ആറര കോടി സമ്മാനം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uae-dirham
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായ് ∙ മലയാളികളെ ഭാഗ്യദേവത കടാക്ഷിക്കുന്നത് തുടരുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ല്യനെയർ നറുക്കെടുപ്പിലെ കഴിഞ്ഞ മാസത്തെ ഭാഗ്യവാനായത് മലയാളി കളപ്പറമ്പത്ത് മുഹമ്മദ് അലി മുസ്തഫ. ആറര കോടി രൂപ (10 ലക്ഷം യുഎസ് ഡോളർ) ആണ് സമ്മാനമായി ലഭിച്ചത്. കോടികൾ സമ്മാനം ലഭിക്കുന്ന പന്ത്രണ്ടാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.

മൂന്ന് പതിറ്റാണ്ടിലേറെ യുഎഇയിൽ സെയിൽസ്മാനായി ജോലി ചെയ്തിരുന്ന 58കാരൻ ഏതാനും ദിവസം മുൻപാണ് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്. അവസാനമായി വിമാനം കയറുന്നതിന് മുൻപ് എടുത്ത ടിക്കറ്റ് ഭാഗ്യം കൊണ്ടുവരികയായിരുന്നു. ഇതിന് മുൻപ് രണ്ടു തവണ ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഭാഗ്യം പരീക്ഷിച്ചിരുന്നു. അബുദാബിയിൽ ജോലി ചെയ്യുന്ന രണ്ട് മക്കളടക്കം മൂന്ന് മക്കളുമായി കൂടിയാലോചിച്ച ശേഷം ഭാവി കാര്യങ്ങൾ തീരുമാനിക്കുമെന്ന് മുഹമ്മദ് അലി മുസ്തഫ പറഞ്ഞു. സമ്മാനം വാങ്ങിക്കാനായി ഉടൻ ഇദ്ദേഹം യുഎഇയിൽ തിരിച്ചെത്തും. 

അടുത്തിടെ മലയാളിയായ കാപ്പിലങ്ങാട്ട് വേലു വേണുഗോപാലൻ എന്നയാൾക്ക് 25–ാമത് നറുക്കെടുപ്പിൽ ആറര കോടി രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചിരുന്നു. ഒാഗസ്റ്റിൽ നടന്ന നറുക്കെടുപ്പിൽ ഇന്ത്യക്കാരനായ ബ്രോൻവിൻ എസ്.മുൻസ് എന്നയാൾക്കായിരുന്നു സമ്മാനം. മേയിൽ നടന്ന  മലയാളി വീട്ടമ്മ ശാന്തി അച്യുതന്‍കുട്ടിക്ക് 6.4 കോടി രൂപ (3.67 ലക്ഷം ദിര്‍ഹം) സമ്മാനം ലഭിച്ചു.