മസ്കത്ത്: മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്റെ ലാല്‍ കെയര്‍ എന്ന സംഘടന ഒമാനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചടങ്ങില്‍ സിനിമാ സംവിധായകന് മേജര്‍ രവി മുഖ്യാതിഥി ആയിരുന്നു. ജെ കെ ഫിലിംസ് മാനേജിംഗ് ഡയറക്ടര്‍ ജയകുമാര്‍ വള്ളിക്കാവ് ഉദ്ഘാടനം നിര്‍വഹിച്ചു. മാര്‍സ്, ബദര്‍ അല്‍ സമ മാനേജിംഗ് ഡയറക്ടര്‍ വി ടി വിനോദ്, ലാല്‍ കെയര്‍ ഭാരവാഹികള്‍, മോഹല്‍ ലാല്‍ ഫാന്‍സ് എന്നിവര്‍ പങ്കെടുത്തു. 2013ല്‍ യു എ ഇയില്‍ തുടക്കം കുറിച്ച സംഘടന ഏറ്റവും മികച്ച കാരുണ്യ പ്രവര്‍ത്തനം നടത്തുന്ന ഫാന്‍സ് അസോസിയേഷനുള്ള ഗിന്നസ് റെക്കോര്‍ഡ് നേടിയിരുന്നു. എട്ട് രാഷ്ട്രങ്ങളില്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആദ്യ ചാരിറ്റി തുക ജയകുമാറില്നിന്നു മേജര്‍ രവി ഏറ്റുവാങ്ങി. വിവിധ കലാപരിപാടികള്‍ നടന്നു.
Advertisement