ചൂടു ചായ ശരീരത്ത് വീണ് സാരമായി പൊള്ളലേറ്റ ഒന്നര വയസ്സുകാരി ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു. മലയാളിയായ പ്രദീപ് കുമാറിൻ്റെ മകളുടെ നെഞ്ചിലും കഴുത്തിലുമാണ് സാരമായി പൊള്ളലേറ്റത്. 17% പൊള്ളലേറ്റ കുട്ടി സുഖംപ്രാപിച്ചുവരുന്നതായി സുലൈഖ ആശുപത്രി അധികൃതർ പറഞ്ഞു.
ചൂടു ചായ നിറച്ച ജഗ്ഗ് ഉയരം കുറഞ്ഞ മേശയിൽ വച്ച ശേഷം കുട്ടിയുടെ മാതാവ് കപ്പെടുക്കാൻ വേണ്ടി അടുക്കളയിലേയ്ക്ക് പോയതായിരുന്നു. ഇതിനിടെ അബദ്ധത്തിൽ ജഗ്ഗ് എടുത്ത കുട്ടിയുടെ ദേഹത്തേയ്ക്ക് ചൂടു ചായ പതിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചതിനാൽ കുട്ടിയെ രക്ഷിക്കാൻ സാധിച്ചതായി ഇതിന് നേതൃത്വം നൽകിയ ഡോ.ഷൗക്കത്ത് അലി മേമൻ പറഞ്ഞു. കൊച്ചുകുട്ടികളുള്ള വീടുകളിൽ ചൂടു ചായ പോലുള്ളവ അവർക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത സ്ഥലങ്ങളിൽ വയ്ക്കണമെന്നും നിർദേശിച്ചു.