ദുബായില്‍ ഉപയോഗിച്ച വസ്തുക്കളുടെ വില്പന ലക്ഷ്യമിട്ട് പുതിയ വിപണി തുറക്കുമെന്ന് മുനിസിപ്പാലിറ്റി. വര്സാനില് മുനിസിപ്പാലിറ്റി നഴ്സറിക്ക് പിന്നിലുള്ള സ്ഥലത്താണ് യൂസ്ഡ് മാര്‍ക്കറ്റ് സജ്ജമാക്കുന്നത്.
കെട്ടിട നിർമാണ സാമഗ്രികൾ, ഫർണിച്ചർ, വീട്ടുപകരണങ്ങൾ, ഇലക്ട്രിക് ഉല്പന്നങ്ങള് തുടങ്ങിയവ ഒറ്റ കേന്ദ്രത്തില്‍ ലഭ്യമാകും വിധമായിരിക്കും യൂസ്ഡ് മാര്‍ക്കറ്റെന്ന് നഗരസഭ അറിയിച്ചു. ഇത്തരം വസ്തുക്കൾ നഗരത്തിന്റെ പല ഭാഗങ്ങളിലായി അസംഘിടതമായി ശേഖരിക്കിപ്പെടാതിരിക്കാനാണ് പുതിയ സംവിധാനം. ഒരു മേഖലയിൽനിന്ന് മറ്റൊരു മേഖലയിലേക്ക് ഈ വസ്തുക്കൾ മാറ്റുന്നതിന്റെ ബുദ്ധിമുട്ടും ഇതോടെ ഒഴിവാകും. പുനർ കയറ്റുമതി ഉൾപ്പെടെ ഉപയോഗിച്ച വസ്തുക്കളുമായി ബന്ധപ്പെട്ട് വൻ വിപണിയും ദുബായ് ലക്ഷ്യമിടുന്നു. ഉപയോഗിച്ച കെട്ടിടനിർമാണ സാമഗ്രികളുടെ വിപണിയായ സ്ക്രാപ് മാർക്കറ്റ് കെട്ടിടത്തിൽ പൊതു സേവന വിഭാഗം, ഭരണ വിഭാഗം ഓഫിസുകൾ ഉൾപ്പെടെ 71 കടകളാണുള്ളത്. ഭക്ഷ്യശാല, ആരാധനാലയം, പാർക്കിങ് എന്നിവയും ഇതോടനുബന്ധിച്ചുണ്ടാകും. 10 കോടി ദിർഹം ചെലവിലാണ് പദ്ധതി യാഥാര്‍ഥ്യമാക്കുക.