ഖോർഫക്കാൻ : ജെറ്റ് സ്കി അപകടത്തിൽ പതിനേഴുകാരൻ മരിക്കുകയും കൂടെയുണ്ടായിരുന്ന നാല് പേർക്ക് ഗുരുതര പരുക്കേൽക്കുകയും ചെയ്തു. ഇന്നലെ(വ്യാഴം) വൈകിട്ട് ഖോർഫക്കാൻ ബീച്ചിലായിരുന്നു അപകടം.
സുഹൃത്തുക്കളായ അഞ്ച് പേരും കടലിൽ ജെറ്റ് സ്കി ഒാടിച്ചുകൊണ്ടിരുന്നപ്പോൾ നിയന്ത്രണം വിട്ടാoയിരുന്നു അപകടം. അഞ്ച് പേരും വെള്ളത്തിലേയ്ക്ക് വീഴുകയും നീന്തലറിയാത്ത ഒരാൾ മുങ്ങി മരിക്കുകയുമായിരുന്നു. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൃത്യതയില്ലാത്ത ഡ്രൈവിങ്ങും സുരക്ഷാ ക്രമീകരണങ്ങളുടെ അഭാവവുമാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. അപകടം സംഭവിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.