E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

മ്യാന്‍മര്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഒമാന്‍ സംഘം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

omani-rohingya
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മസ്‌കത്ത്: ബംഗ്ലാദേശിലെ അഭയാര്‍ഥി കാംപുകളില്‍ കഴിയുന്ന മ്യാന്‍മര്‍ അഭയാര്‍ഥികള്‍ക്ക് സഹായവുമായി ഒമാന്‍ സംഘം. ഭക്ഷണവും വസ്ത്രവും ഉള്‍പ്പെടയുള്ള ആവശ്യ സാധനങ്ങളാണ് ഒമാന്‍ സംഘം വിതരണം ചെയ്തത്. ഇതോടൊപ്പം ആരോഗ്യ സേവനവും ഒമാന്‍ സംഘം ലഭ്യമാക്കിയിരുന്നു. റോയല്‍ ആശുപത്രിയിലെ ആരോഗ്യ വിദഗ്ധന്‍ ഉള്‍പ്പെട്ട സന്നദ്ധ സേവകരാണ് സാന്ത്വനവുമായി ബംഗ്ലാദേശില്‍ എത്തിയത്.

ദി അസോസിയേഷന്‍ ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ ആക്ഷന്‍ എന്ന സ്വദേശി കൂട്ടായ്മയാണ് ഭക്ഷ്യവസ്തുക്കളും വസ്ത്രങ്ങളും വിതരണം ചെയ്യുന്നത്. വരും ദിവസങ്ങളില്‍ കൂടുകല്‍ മേഖലകളില്‍ അഭയാര്‍ഥികളിലേക്ക് ആശ്വാസവുമായി കടന്നുചെല്ലുമെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

അഭയാര്‍ഥികളില്‍ ഭൂരിപക്ഷം പേര്‍ക്കും ആരോഗ്യ പരിശോധന നടത്തിയതായും തുടര്‍ ചികിത്സയും മരുന്നും അത്യാവശ്യമാണെന്നും ഒമാനി സംഘത്തിലുണ്ടായിരുന്ന ഡോ. റാഷിദ് സൈഫ് അല്‍ റുബാഇ പറഞ്ഞു. ഭക്ഷണവും ടെന്റുകളും വസ്ത്രവും വലിയ തോതില്‍ ഇവിടെ ആവശ്യമായി വരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സിറിയ, യമന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ ആഭ്യന്തര സംഘര്‍ഷങ്ങളിലും സൈനിക ആക്രമണങ്ങളിലും പരുക്കേറ്റവരിലേക്കും താമസ സ്ഥലം ഉള്‍പ്പടെയുള്ളവ നഷ്ടപ്പെട്ടവര്‍ക്കും ഒമാനി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ സഹായങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നു.