E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാർജയിൽ ഡ്രൈവിങ് ലൈസൻസ് അപേക്ഷകൾ അടുത്ത മാസം മുതൽ ഓൺലൈൻ വഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

driving
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

എമിറേറ്റിൽ ഡ്രൈവിങ്  ലൈസൻസുകളുടെ അപേക്ഷകൾ അടുത്ത മാസം മുതൽ  ഓൺലൈൻ വഴിയെന്നു  അധികൃതർ. ഷാര്‍ജ പൊലീസ് സേവന കാര്യാലയങ്ങൾ ഡ്രൈവിങ് അപേക്ഷകൾ സ്വീകരിക്കുന്നത് ഈ മാസത്തോടെ നിർത്തിവയ്ക്കും.

സ്മാർട് സേവനങ്ങൾ സാർവത്രികമാക്കുന്നതിന്റെ ഭാഗമായാണ് ഡ്രൈവിങ്  ലൈസൻസുമായി ബന്ധപ്പെട്ട അപേക്ഷകൾ ഓൺലൈൻ ആക്കുന്നതെന്നു അധികൃതർ സൂചിപ്പിച്ചു. ഇതനുസരിച്ചു പുതിയതും  പുതുക്കാനുമുള്ള ഡ്രൈവിങ് ലൈസൻസുകൾ, നഷ്ടപ്പെട്ടതും നാശമായതുമായ ലൈസൻസുകൾക്ക് പകരം ലഭിക്കാനുള്ള അപേക്ഷകൾ എന്നിവയെല്ലാം ഓൺലൈൻ വഴി മാത്രമേ സ്വീകരിക്കൂവെന്നാണ് അറിയുന്നത്. ഇത്തരം കാര്യങ്ങള്‍ക്കായി ജനങ്ങൾ സമയം  നഷ്ടപ്പെടുത്തി സേവന കാര്യാലയങ്ങളിൽ എത്തേണ്ടതില്ലെന്നു ഷാര്‍ജ പൊലീസ്  അറിയിച്ചു.

യു എ ഇ ആഭ്യന്തര മന്ത്രാലയം സേവനങ്ങൾക്ക് ദ്രുതവേഗം വരുത്തുന്നതിനായി കൊണ്ടുവന്ന സ്മാർട് ഫോൺ സംവിധാനമായ UAE-MOI ന്‍റെ  ഭാഗമായാണ് ഷാർജയിലും സേവനങ്ങൾ ഓൺലൈൻ ആക്കുന്നതെന്നു  ഷാർജ പൊലീസ് ഡ്രൈവിങ്  ലൈസൻസ് വകുപ്പ് മേധാവി കേണൽ അലി ബിൽ ബില്‍ഫാസൂദ് വ്യക്തമാക്കി.

പുതിയ സംവിധാന പ്രകാരം ഡ്രൈവിങ് ലൈസൻസ് നടപടിക്രമങ്ങൾ പൂർത്തിയായാൽ അക്കാര്യം അപേക്ഷകനെ മൊബൈൽ സന്ദേശം വഴി അറിയിക്കും. അപേക്ഷ സമർപ്പിച്ചു 48 മണിക്കൂറിനകം വിതരണത്തിന് നിശ്ചയിക്കപ്പെട്ട കമ്പനി അപേക്ഷകനു ലൈസൻസ് കൈമാറുമെന്നു കേണല്‍ അലി പറഞ്ഞു.