മസ്കത്ത്: ക്രിക്കറ്റ് കളിക്കുന്നതിനിടെ മലയാളി കുഴഞ്ഞു വീണ് മരിച്ചു. കാസര്‍കോഡ് മാവുങ്കാലിലെ വണ്ണാടി മഠത്തില്‍ പ്രവീണ്‍ (31) ആണ് മസ്കത്തില് മരിച്ചത്. സെപ്തംബര്‍ എട്ടിന് ക്രിക്കറ്റ് കളിക്കുന്നതിനിടെ മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് പ്രവീണ്‍ കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഖൗല ആശുപത്രിയില്‍ പ്രവേശിപ്പിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിവരികയായിരുന്നു. ഇവിടെ വെച്ചാണ് കഴിഞ്ഞ ദിവസം മരണം സംഭവിച്ചത്. സ്വകാര്യ കമ്പനിയിലെ സെയില്‍സ് എക്സിക്യൂട്ടീവ് ജോലിക്കായി ആറു മാസം മുമ്പാണ് ദുബൈയില്‍ നിന്നും ഒമാനില്പ്രവീണ് എത്തിയത്.
Advertisement