E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

പത്താം തരം തുല്യതാപരീക്ഷ; അബുദാബിയില്‍ രജിസ്‌ട്രേഷന്‍ തുടങ്ങി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

writing-exam
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി: കേരള സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷനും പൊതു പരീക്ഷാബോര്‍ഡും ചേര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികള്‍ക്കായി ആരംഭിച്ച തുല്യതാ കോഴ്‌സിന്റെ പുതിയ ബാച്ചിനുള്ള റജിസ്‌ട്രേഷന്‍ അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ ആരംഭിച്ചു. 

പഠനം പാതി വഴിയില്‍ ഉപേക്ഷിച്ചവര്‍ക്കും ജീവിതഭാരം താങ്ങാനാവാതെ പഠനം മതിയാക്കി ജോലി തേടി പോയവര്‍ക്കും പത്താം തരം വിജയിക്കാത്തതുകൊണ്ട് അര്‍ഹിക്കുന്ന തൊഴിലും അംഗീകാരവും കിട്ടാത്തവര്‍ക്കും തുല്യതാ കോഴ്‌സ് ഏറെ സഹായകരമാണ്. ഔപചാരിക തലത്തിലുള്ള ഏഴാം ക്ലാസ് പാസ്സായവര്‍, എട്ടാം ക്ലാസിനും പത്താം ക്ലാസിനുമിടയില്‍ പഠനം നിര്‍ത്തിയവര്‍, സാക്ഷരതാ മിഷന്‍ ഏഴാം തരം തുല്യതാ പരീക്ഷ വിജയിച്ചവര്‍, 2011 വരെയുള്ള കാലയളവില്‍ എസ്എസ്എല്‍സി പരാജയപ്പെട്ടവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷകന് 2017 ജൂന്‍ ഒന്നിന് 17 വയസ്സ് പൂര്‍ത്തിയായിരിക്കണം.

2018 സെപ്തംബറില്‍ നടക്കുന്ന തുല്യതാ പരീക്ഷയുടെ കേന്ദ്രം കേരള സോഷ്യല്‍ സെന്ററായിരിക്കും. പഠിതാക്കള്‍ക്കു വേണ്ടി ശക്തി തിയറ്റേഴ്‌സ് നടത്തുന്ന സൗജന്യ സമ്പര്‍ക്ക പഠനക്ലാസുകള്‍ ഒക്‌ടോബറില്‍ കേരള സോഷ്യല്‍ സെന്ററില്‍ ആരംഭിക്കും. റജിസ്‌ട്രേഷനും ഫോറം പൂരിപ്പിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമുള്ള സൗകര്യം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. പരീക്ഷാ റജിസ്‌ട്രേഷനും കോഴ്‌സിനുമുള്ള ഫീസ് 715 ദിര്‍ഹമാകുന്നു. ഫീസ് ഒറ്റത്തവണയായി അടയ്ക്കാന്‍ സാധിക്കാത്ത പഠിതാക്കള്‍ക്ക് കോഴ്‌സിനു ചേരുമ്പോള്‍ 365 ദിര്‍ഹവും മാര്‍ച്ചിനു മുമ്പ് 350 ദിര്‍ഹവും എന്നീ ക്രമത്തില്‍ രണ്ട് ഘഡുക്കളായി അടയ്ക്കാവുന്നതാണ്.

അപേക്ഷകര്‍ വീസ പേജ് അടക്കമുള്ള പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടൊകള്‍ എന്നിവയ്‌ക്കൊപ്പം എഴാം തരം പാസായ സര്‍ട്ടീഫിക്കറ്റ്, ടിസി, എസ് എസ് എല്‍ സി ബുക്ക്, പഠിച്ച സ്‌കൂളില്‍ നിന്നുള്ള സര്‍ട്ടീഫിക്കറ്റ്, ഇവയില്‍ ഏതെങ്കിലും ഒന്ന് റജിസ്‌ട്രേഷന് വരുമ്പോള്‍ കൊണ്ടുവരേണ്ടതാണ്. 

പത്താം തരം തുല്യതാ കോഴ്‌സില്‍ ചേരാന്‍ ആഗ്രഹിക്കുന്നവര്‍ ഇൗ മാസം 25 നു മുമ്പ് പേര് റജിസ്ടര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഫോൺ: 02 6314455/ 056 4019318.