ദുബായ് : തിരക്കേറിയ പാതകളിലൊന്നായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലും എമിറേറ്റ്സ് റോഡിലും ഒക്ടോബർ 15 മുതൽ വാഹനങ്ങളുടെ വേഗപരിധി കുറയ്ക്കും. രണ്ട് റോഡുകളിലും മണിക്കൂറിൽ 120 കിലോ മീറ്ററിൽ നിന്ന് 110 കിലോ മീറ്ററാക്കിയാണ് കുറയ്ക്കുകയെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി(ആർടിഎ) ട്വിറ്ററിലൂടെ അറിയിച്ചു.
പൊതുജനങ്ങളുടെ സുരക്ഷ കരുതിയാണ് തീരുമാനമെന്നും ഇത് വാഹനാപകടങ്ങൾ കുറയ്ക്കാൻ വഴിയൊരുക്കുമെന്നും വ്യക്തമാക്കി. നിലവിൽ ഏറെ അപകടങ്ങളുണ്ടാകുന്ന റോഡുകളാണിത്.