അബുദായിൽ വാഹനങ്ങൾ കയറ്റിക്കൊണ്ടു പോകുന്ന വാഹനങ്ങൾക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധമാക്കി. മറ്റു വാഹനങ്ങളിലെ യാത്രക്കാരുടെ സുരക്ഷിതത്വത്തിനു കൂടി പ്രാമുഖ്യം നൽകി കൊണ്ടാണ് പുതിയ നിർദേശം.
വണ്ടികൾ കയറ്റി കൊണ്ടു പോകുന്ന റിവക്കവറി വാഹനങ്ങളുടെ കൂർത്ത് നിൽക്കുന്ന പിറകു ഭാഗം ഗുരുതരമായ അപകടങ്ങൾക്ക് വഴി വയ്ക്കുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. ഇനി മുതൽ വാഹനങ്ങളുടെ പിറകു ഭാഗത്ത് റബർ ഉപയോഗിച്ചുള്ള സുരക്ഷാ ക്യാപുകൾ സ്ഥാപിക്കണം. ഇതിനു പുറമേ ത്രികോണാകൃതിയിലുള്ള മുന്നറിയിപ്പ് ചിഹ്നവും വാഹനങ്ങളുടെ പുറകു ഭാഗത്ത് ഉണ്ടാകണം. ഇതിനു പുറമേ മുന്നറിയിപ്പ് നൽകുന്ന റിഫ്ലക്ടറുകൾ, ഔറഞ്ച് ലൈറ്റ് എന്നിവയും വാഹനത്തിൽ സ്ഥാപിക്കണം. ഈ മാനദണ്ഡങ്ങൾ പാലിക്കാത്ത വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കി നൽകില്ലെന്ന് അധികൃതർ അറിയിച്ചു.