കണ്ണൂര്‍ കൂത്തുപറമ്പ് കൈതേരി സ്വദേശി താഹിറിന്റെ മകള്‍ ഷഹാരിസ് (15) ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. മസ്കത്തിനടുത്ത് ബുഅലിയില്‍ വെച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഒട്ടകത്തെ ഇടിക്കുകയായിരുന്നു. സലാല ഇന്ത്യന്‍ സ്കൂളിലെ ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്. റോഡില്‍ ഒട്ടകങ്ങള്‍ കൂട്ടമായി ഇറങ്ങുന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് കഴിഞ്ഞ ദിവസവും ഉണര്‍ത്തിയിരുന്നു. സലാലയില്‍ അടുത്തിടെ വിവിധ അപകടങ്ങളാണ് ഒട്ടകങ്ങളെ ഇടിച്ചുണ്ടായത്. കഴിഞ്ഞ ദിവസം ബുറൈമിയില്‍ റോഡിലിറങ്ങി അപകടം സൃഷ്ടിച്ച ഒട്ടകക്കൂട്ടങ്ങളെ പോലീസ് എത്തി മാറ്റിയിരുന്നു.
Advertisement