അബുദാബി നഗരത്തിൽ നിന്ന് 45 കിലോ മീറ്റർ അകലെ അൽ ബഹ് യയിൽ രണ്ട് സഹോദരങ്ങളടക്കം നാല് കുട്ടികൾ കുളത്തിൽ മുങ്ങി മരിച്ചു. സ്വദേശി കുടുംബത്തിലെ ഒരു ആണ്‍കുട്ടിയും ഇതര അറബ് രാജ്യങ്ങളിലെ മൂന്ന് ആൺകുട്ടികളുമാണ് മുങ്ങിമരിച്ചത്. എല്ലാവരും 10നും 13നും ഇടയിലുള്ളവരാണ്.കൃഷിസ്ഥലത്തെ വലിയ കുളത്തിലായിരുന്നു സംഭവം. മുതിർന്ന ബന്ധു സംഭവ സമയം സ്ഥലത്തുണ്ടായിരുന്നു.
Advertisement