റാസൽഖൈമ: വിനോദസഞ്ചാര കേന്ദ്രമായ ജെബൽ ജെയ്സിലേയ്ക്കുള്ള റോഡിൽ ബലി പെരുനാൾ ദിവസമായ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തിൽ അമ്മയും മകളും മരിച്ചു. പാക്കിസ്ഥാൻ സ്വദേശികളായ 27കാരിയും രണ്ട് വയസുള്ള മകളുമാണ് മരിച്ചത്.
പെരുനാൾ അവധി ആഘോഷിക്കാൻ ജെബൽ ജെയ്സിലേയ്ക്ക് പോകുമ്പോൾ ഇവർ സഞ്ചരിച്ച വാഹനം റോഡിൽ നിന്ന് തെന്നി മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ രണ്ടുപേരെയും സഖർ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി അന്നു തന്നെ മരിച്ചു. മാതാവ് തിങ്കൾ രാവിലെയാണ് മരിച്ചത്.