E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

ഷാർജയിൽ നിന്ന് യാത്ര പുറപ്പെട്ട കപ്പൽ ഒമാൻ കടലിൽ മുങ്ങി; 20 പേരെ രക്ഷപ്പെടുത്തി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ship-1 ഒമാന്‍ സ്വദേശികളും അധികൃതരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്നു
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട താന്‍സാനിയന്‍ ചരക്ക് കപ്പല്‍ ഒമാന്‍ ഒമാന്‍ കടലില്‍ മുങ്ങി. ശനിയാഴ്ചയുണ്ടായ അപകടത്തില്‍ കപ്പലിലുണ്ടായിരുന്ന 20 പേരെയും ഒമാന്‍ അധികൃതര്‍ രക്ഷപ്പെടുത്തി. പ്രാഥമിക ചികിത്സക്ക് ശേഷം അല്‍ ജാസിര്‍ പോലീസ് സ്‌റ്റേഷന് കീഴില്‍ ഇവരെ താമസിപ്പിച്ചിരിക്കുകയാണെന്ന് റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി.

നാവികര്‍ അടക്കം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളികളാണ് കപ്പലില്‍ ഉണ്ടായിരുന്നത്. സ്വദേശികളുടെ സഹായത്തോടെ റോയല്‍ ഒമാന്‍ നേവി ഉദ്യോഗസ്ഥരും റോയല്‍ എയര്‍ഫോഴ്‌സ് ഒമാന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്. തൊഴിലാളികളുടെ ആരോഗ്യ നില തൃപ്തികരമാണെന്നും റോയല്‍ ഒമാന്‍ പോലീസ് പറഞ്ഞു. തൊഴിലാളികളുടെ രേഖകള്‍ ശരിപ്പെടുത്തിയതായും ഇവരെ തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്നും ആര്‍ ഒ പി വ്യക്തമാക്കി.

കെട്ടിട നിര്‍മാണ വസ്തുക്കള്‍, ഇരുമ്പ്, സ്റ്റീല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയവയുമായി ഷാര്‍ജയില്‍ നിന്ന് എരിട്രിയയിലേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തില്‍ പെട്ടത്. ജാസിര്‍ വിലായത്തിലെ അല്‍ ലബ്കി കടല്‍ത്തീരത്തോട് ചേര്‍ന്ന ഒമാന്‍ കടല്‍ മേഖലയിലാണ് കപ്പല്‍ മുങ്ങിയത്.

അതേസമയം, ഇന്ധന ടാങ്കര്‍ കപ്പല്‍ അപകടത്തില്‍ പെട്ടതായും കടലില്‍ ഇന്ധനം ചോര്‍ന്നുവെന്നുമുള്ള പ്രചാരണത്തെ ഒമാന്‍ പരിസ്ഥിത മന്ത്രാലയവും നിഷേധിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.