സാഹസിക വിനോദസഞ്ചാരികൾക്ക് ഒരു സന്തോഷ വാർത്ത. യുഎഇയിലെ ആദ്യത്തെ സിപ് ലൈൻ പദ്ധതി ഈ വർഷം അവസാനം റാസൽ ഖൈമയിൽ പൂർത്തിയാകും.
ഉയരമുള്ള ഒരു മലയിൽ നിന്ന് ഉയരം കുറഞ്ഞ മറ്റൊരു മലയിലേക്ക് വലിച്ചു കെട്ടിയ കേബിളിൽ തൂങ്ങിക്കിടന്ന് അതിവേഗം സഞ്ചരിക്കുന്ന സാഹസികതയാണ് സിപ് ലൈൻ. യുഎഇയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ജബൽ ജയ്സിലാണ് ഗൾഫിലെ ആദ്യ സിപ് ലൈൻ സ്ഥാപിക്കുന്നത്. സമുദ്രനിരപ്പിൽ നിന്ന് 1930 മീറ്റർ ഉയരത്തിൽ സ്ഥാപിക്കുന്ന സിപ് ലൈന് മൂന്നു കിലോമീറ്ററോളം ദൈർഘ്യമുണ്ടാകും. മണിക്കൂറിൽ 130 കിലോമീറ്റർ വേഗതിയിലായിരിക്കും റാസൽ ഖൈമ സിപ് ലൈനിൽ സഞ്ചാരികൾ താഴേയ്ക്ക് പോവുക. ഈ വർഷം ഡിസംബർ ആദ്യവാരം പ്രവർത്തന ക്ഷമമാകുന്ന സിപ്് ലൈനിൽ ഒരു ദിവസം 250 പേർക്കാണ് യാത്ര ചെയ്യാനാവുക. സൌരോർജത്തിലാണ് ഇതിൻറെ പ്രവർത്തനം.നിർമാണം പൂർത്തിയാകുന്പോൾ ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈൻ എന്ന പെരുമയും ഇതിനുണ്ടാകും.