മൊബൈൽ ഫോൺ കടയിൽ കവർച്ച നടത്തിയ മൂന്നു പേരെ അജ്മാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കടയുടെ സമീപത്ത്
താമസമാക്കിയവരാണ് പിടിയിലായ പ്രതികളെന്നു അജ്മാൻ സി ഐ ഡി ആക്ടിങ് ഡയറക്ടർ മേജർ അഹ്മദ് സഈദ് അൽ നുഐമി അറിയിച്ചു.
മൊബൈൽ ഫോൺ കടയിൽ കവർച്ച നടന്നതായി കടയുടമ പോലീസിൽ നൽകിയ പരാതിയെ തുടർന്നു പ്രത്യേക അന്വേഷണ സംഘത്തിനു രൂപം
നല്കിയാണ് പ്രതികളെ വലയിലാക്കിയത്. 180000 ദിർഹം വിലവരുന്ന മൊബൈലുകളാണ് ഇവർ കൈക്കലാക്കിയിരുന്നത്. മൂവരും ഏഷ്യൻ
രാജ്യക്കാരാണെന്നു മേജർ അഹ്മദ് പറഞ്ഞു.