E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഹജ് കർമങ്ങൾക്ക് നാളെ തുടക്കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hajj-pilmigrage
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഇത്തവണത്തെ ഹജ് കർമങ്ങൾക്ക് നാളെ തുടക്കം. തീർഥാടകർക്ക് പരമാവധി സൗകര്യങ്ങൾ ലഭ്യമാക്കാനും, സുരക്ഷാ നടപടികൾ കുറ്റമറ്റതാക്കാനും നിതാന്ത ജാഗ്രതയുമായി സൗദി ഭരണകൂടം. നാലു ലക്ഷത്തിലേറെ തീർഥാടകർ ഇത്തവണ കൂടുതലായി ഹജ് നിർവഹിക്കാനെത്തിയിട്ടുണ്ടെന്ന്  പാസ്പോർട്ട്  ഡയറക്ടറേറ്റ് മേധാവി മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ അറിയിച്ചു. മുൻവർഷത്തെ അപേക്ഷിച്ച് 4,18,000 ലേറെ തീർഥാടകരാണ് കൂടുതലായെത്തിയത്. 

വിദേശ രാജ്യങ്ങളിൽനിന്ന് ഇന്നലെ ഉച്ച വരെ 17,35,391 തീർഥാടകർ എത്തി. 9,30,000 പുരുഷന്മാരും 8,04,000 വനിതകളും. 16,31,979 ഹാജിമാർ വിമാന മാർഗവും 88,585 പേർ കര മാർഗവും 14,827 പേർ കപ്പൽ മാർഗവുമാണ് പുണ്യഭൂമിയിൽ എത്തിയതെന്ന് മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.

വിദേശ തീർഥാടകർക്ക് സൗദിയിൽ പ്രവേശിക്കുന്നതിനുള്ള അവസാന ദിവസം ദുൽഹജ് ഒമ്പതു വരെയായി ഈ വർഷം ദീർഘിപ്പിച്ചിട്ടുണ്ട്. സൗദിയിൽ നിന്ന് ഹജ് നിർവഹിക്കുന്നതിന് 1,23,415 സ്വദേശികൾക്കും 10,912 വിദേശികൾക്കുമാണ് അനുമതി പത്രം നൽകിയിട്ടുള്ളത്. ഇന്നലെ വരെ 1,340 ഖത്തർ തീർഥാടകർ സൽവ അതിർത്തി പോസ്റ്റ് വഴി സൗദിയിൽ പ്രവേശിച്ചു. എല്ലാ രാജ്യങ്ങളിൽനിന്നുമുള്ള തീർഥാടകർക്കും തുല്യ പരിഗണനയാണ് നൽകുന്നതെന്നും ആരോടും വിവേചനം കാണിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. 

വ്യാജ പാസ്‌പോർട്ടുകളിലും വീസകളിലുമായി എത്തിയ 64 തീർഥാടകരുടെ കേസുകൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ ചിലർ മറ്റുള്ളവരുടെ പാസ്‌പോർട്ടുകളുമായി ആൾമാറാട്ടം നടത്തി എത്തിയവരും മറ്റു ചിലർ സൗദിയിൽനിന്ന് നാടുകടത്തിയ ശേഷം പേരുമാറ്റി പുതിയ പാസ്‌പോർട്ട് സംഘടിപ്പിച്ച് എത്തിയവരുമാണ്. ഇത്തരക്കാരെ പിടികൂടുന്നതിന് പ്രവേശന കവാടങ്ങളിൽ അതിനൂതന യന്ത്രങ്ങളാണ് സ്ഥാപിച്ചിരിക്കുന്നത്. 847 ഉപകരണങ്ങൾ ഇതിനായി പ്രവേശന കവാടങ്ങളിൽ സ്ഥാപിച്ചിരുന്നു. 2007ൽ സൗദിയിൽനിന്ന് നാടു കടത്തിയ ആളെ പോലും ഈ യന്ത്രങ്ങളുടെ സഹായത്തോടെ പിടികൂടാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

  നിയമ ലംഘകരുടെ കേസുകൾ പരിശോധിച്ച് ശിക്ഷ പ്രഖ്യാപിക്കുന്നതിന് മക്കയുടെ പ്രവേശന കവാടങ്ങളിലെ ശുമൈസി, അൽബുഹൈത, അൽകർ, തൻഈം ചെക്ക് പോസ്റ്റുകളിൽ പാസ്പോർട്ട് വിഭാഗത്തിന് കീഴിലെ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റികൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. അനുമതി പത്രമില്ലാത്ത ഹാജിമാരെ മക്കയിലേക്ക് കടത്താൻ ശ്രമിക്കുന്നവർക്ക് തീർഥാടകർക്ക് ഒരാൾക്ക് പതിനായിരം റിയാൽ നിരക്കിൽ പിഴയും 15 ദിവസം തടവും ശിക്ഷ നൽകും. നിയമ ലംഘനം ആവർത്തിക്കുകയാണെങ്കിൽ 25,000 റിയാൽ വീതം പിഴയും രണ്ടു മാസം തടവുമാണ് ശിക്ഷ. മൂന്നാമതും നിയമ ലംഘനം നടത്തുന്നവർക്ക് തീർഥാടകരിൽ ഒരാൾക്ക് അര ലക്ഷം റിയാൽ എന്ന തോതിൽ പിഴ ചുമത്തി ആറു മാസം തടവ് ശിക്ഷ നൽകും. വിദേശികളാണെങ്കിൽ നാട്ടിലേക്ക് തിരിച്ചയയ്ക്കുകയും ചെയ്യും. 

നിയമ ലംഘകരെ കടത്തുന്നതിന് ഉപയോഗിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടും. ഇത്തരത്തിൽ അഞ്ച് വാഹനങ്ങൾ ഇതിനകം കണ്ടുകെട്ടിയിട്ടുണ്ട്. അനധികൃത ഹജ് തീർഥാടകരെ മക്കയിലേക്ക് കടത്താൻ ശ്രമിച്ച 143 പേരെ ഇന്നലെ ഉച്ച വരെ ശിക്ഷിച്ചു. ഇവരിൽനിന്ന് 17,05,000 റിയാൽ പിഴ ഈടാക്കി. സ്വദേശത്തു വെച്ചുതന്നെ തീർഥാടകരുടെ സൗദിയിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയാക്കുന്ന പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ മലേഷ്യയിൽ ഈ വർഷം നടപ്പാക്കിയിരുന്നു. 1,692 തീർഥാടകരുടെ പ്രവേശന നടപടികളാണ് ഇപ്രകാരം പൂർത്തിയാക്കിയത്. ഇത് എത്രമാത്രം വിജയകരമാണെന്ന് ബന്ധപ്പെട്ട വകുപ്പുകൾ പഠിച്ചുവരികയാണ്. കൂടുതൽ പഠനത്തിനുശേഷമായിരിക്കും പദ്ധതി മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയെന്ന് അദ്ദേഹം ചോദ്യത്തിന് മറുപടി നൽകി.വനിതാ തീർഥാടകരുടെ നടപടിക്രമങ്ങൾക്കായി 75 വനിതാ ജീവനക്കാരെ ഈ വർഷം ജവാസാത്ത് നിയോഗിച്ചിരുന്നു. ആദ്യമായാണ് വനിതകളെ ഇതിനായി നിയോഗിക്കുന്നത്. ഇത് വിജയകരമായിരുന്നുവെന്നും വരും വർഷങ്ങളിൽ കൂടുതൽ വനിതകളെ ഇതിനായി നിയമിക്കുമെന്നും മേജർ ജനറൽ സുലൈമാൻ അൽയഹ്‌യ പറഞ്ഞു.