E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:02 PM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ടിക്കറ്റ് നിരക്കുകളിൽ 50 ശതമാനം വരെ ഇളവ്; യാത്രക്കാരെ ആകർഷിക്കാൻ വിമാന കമ്പനികള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

gulf-air
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ടിക്കറ്റ് നിരക്കില്‍ ഇളവ് പ്രഖ്യാപിച്ച് യാത്രക്കാരെ ആകര്‍ഷിക്കാന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസും ഒമാന്‍ എയറും ജെറ്റ് എയര്‍വെയ്‌സും. ഒരു വര്‍ഷത്തോളം നീണ്ടു നില്‍ക്കുന്ന ആനുകൂല്യ കാലാവധിയിലേക്കുള്ള ടിക്കറ്റ് എടുക്കുന്നതിന് പക്ഷേ, മൂന്നു ദിവസം മാത്രമാണ് സമയം അനുവദിച്ചിട്ടുള്ളത്. മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് മാത്രം ഇളവ് ഉപയോഗപ്പെടുത്താന്‍ സാധിക്കും.

ഒമാന്‍ എയറില്‍ ടിക്കറ്റ് നിരക്കില്‍ 50 ശതമാനമാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. സെപ്തംബര്‍ 15 മുതല്‍ അടുത്ത വര്‍ഷം മെയ് 31 വരെയള്ള കാലയളവില്‍ യാത്ര ചെയ്യുന്നവര്‍ക്കാണ് നിരക്കിളവ് ലഭിക്കുകയെന്ന് എയര്‍ ട്വീറ്റ് ചെയ്തു. മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും ഇന്ത്യ അടക്കം ലോകത്തിന്റെ ഏത് ഭാഗങ്ങളിലേക്കും പുറപ്പെടുന്നവര്‍ക്കും ആനുകൂല്യം ഉപയോഗപ്പെടുത്താം. കണക്ഷന്‍ വിമാനങ്ങള്‍ക്കും ആഭ്യന്തര സര്‍വ്വീസുകള്‍ക്കും നിരക്ക് കുറയില്ലെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. 

അതേസമയം, മസ്‌കത്തില്‍ നിന്നും സലാലയില്‍ നിന്നും കേരളത്തിലെ വിവിധയിടങ്ങളിലേക്കും മംഗലാപുരത്തേക്കുമുള്ള വണ്‍വേ ടിക്കറ്റുകള്‍ക്കാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക നിരക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മസ്‌കത്തില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്ക് 30 റിയാലാണ് നിരക്ക്. മസ്‌കത്തില്‍ നിന്ന് മംഗലാപുരത്തേക്കും സലാലയില്‍ നിന്ന് കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 റിയാലിനും ടിക്കറ്റുകള്‍ ലഭ്യമാകും. രണ്ട് വിഭാഗത്തിലും മൂന്ന് റിയാല്‍ സര്‍വീസ് ചാര്‍ജ് കൂടി നല്‍കണം.  

സെപ്തംബര്‍ നാലു മുതല്‍ 2018 മാര്‍ച്ച് 24 വരെയുള്ള യാത്രകള്‍ക്ക് ഈ ടിക്കറ്റുകള്‍ ഉപയോഗിക്കാം. മുപ്പത് കിലോ ലഗേജിനൊപ്പം ഏഴ് കിലോയുടെ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാം. 5.5 റിയാലും 11 റിയാലും മുന്‍കൂറായി അടച്ചാല്‍ യഥാക്രമം അഞ്ച് കിലോയുടെയും പത്ത് കിലോയുടെയും അധിക ലഗേജ് ആനുകൂല്യവും ലഭ്യമാകുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഈ മാസം 31 വരെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വെബ്‌സൈറ്റില്‍ നിന്നോ അംഗീകൃത ട്രാവല്‍ ഏജന്റുമാരില്‍ നിന്നോ വാങ്ങുന്ന ടിക്കറ്റുകള്‍ക്കാകും നിരക്കിളവ് ലഭിക്കുക. 

'പേ ഡേ പ്രമോ' എന്ന പേരിലാണ് ജെറ്റ് എയര്‍വെയ്‌സ് ഓഫര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്നു മുതല്‍ ഈ മാസം 31 വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ബാധകമാകുക. ഇന്ത്യയിലേക്കും മറ്റു ഏഷ്യന്‍ രാജ്യങ്ങളിലേക്കുമുള്ള വണ്‍വേ, റിട്ടേണ്‍ ടിക്കറ്റുകള്‍ക്ക് 12 ശതമാനമാണ് ഇളവ്. സെപ്തംബര്‍ രണ്ടു മുതല്‍ 2018 മെയ് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റ് ഉപയോഗിക്കാം.