E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ ഉദാരമാക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

വിദേശരാജ്യങ്ങളിലെ ഇന്ത്യക്കാരുടെ ക്ഷേമത്തിനായുള്ള ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഉപയോഗപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകള്‍ വിദേശകാര്യ മന്ത്രാലയം ഉദാരമാക്കി. തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട നിയമപോരാട്ടങ്ങള്‍ക്ക് വിദേശ ഇന്ത്യക്കാര്‍ക്ക് സാന്പത്തിക സഹായം നല്‍കുമെന്നതാണ് പ്രധാനമാറ്റം. 

കര്‍ശനമായ വ്യവസ്ഥകള്‍ മൂലം ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് ഫലപ്രദമായി ഉപയോഗപ്പെടുത്താനാകുന്നില്ലെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍. തൊഴില്‍ കേസുകള്‍, വനിതകള്‍ വഞ്ചിക്കപ്പെട്ട കേസുകള്‍, സമാനമായ മറ്റുകേസുകള്‍ എന്നിവയുടെ നടത്തിപ്പിനുള്ള സഹായം ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടില്‍ നിന്ന് ലഭ്യമാക്കും. വീസ കാലാവധിക്ക് ശേഷവും രാജ്യത്ത് തങ്ങുന്നവര്‍, തങ്ങളുടേതല്ലാത്ത കാരണത്താല്‍ വീസ പുതുക്കാനാകാതെ വരികയും നാട്ടിലേക്ക് മടങ്ങാന്‍ കഴിയാതിരിക്കുകയും ചെയ്യുന്നവര്‍ എന്നിവര്‍ക്കും ഇനി മുതല്‍ ഇതിന്‍റെ പ്രയോജനം ലഭിക്കും. വിദേശത്ത് കുടുങ്ങിപ്പോകുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ക്ക്, സാഹചര്യങ്ങള്‍ വിലയിരുത്തി അറുപത് ദിവസം വരെ താമസ സൗകര്യം ഒരുക്കുകയും, ആവശ്യമെങ്കില്‍ മടക്ക ടിക്കറ്റ് എടുത്തു നല്‍കുകയും ചെയ്യും. 

പരുക്കേറ്റ് വൈകല്യം സംഭവിച്ചവരുടെ യാത്രയില്‍ ഡോക്ടര്‍ക്കും കൂടെയുള്ളയാള്‍ക്കും മടയാക്കയാത്രയ്ക്ക് ഉള്‍പ്പെടെയുള്ള ടിക്കറ്റ് നല്‍കും. യുഎഇയില്‍ മരിച്ച ഇന്ത്യക്കാരുടെ ഭൗതികശരീരം നാട്ടിലെത്തിക്കാനോ ഇവിടെത്തന്നെ സംസ്‌കരിക്കാനോ വേണ്ട ചെലവുകള്‍ വഹിക്കും. പ്രത്യേക സാഹചര്യങ്ങളില്‍ മൃതദേഹത്തോടൊപ്പം നാട്ടിലേക്കു പോകുന്നയാളിനും വിമാന ടിക്കറ്റ് നല്‍കാനും പുതിയ വ്യവസ്ഥകളനുസരിച്ച് സാധിക്കും. 24 കോടി രൂപയാണ് യുഎഇയില്‍ ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ടിലുള്ളത്.