യുഎഇയില്‍ സ്കൂള്‍ അവധിക്കാലം തീരാന്‍ ദിവസങ്ങള്‍ മാത്രമേയുള്ളൂ. അവധിക്കാലത്തിന്റെ അവസാന ദിവസങ്ങള്‍ വേനല്‍ക്കാല ക്യാംപുകളിലും മറ്റുമായി ആഘോഷിക്കുകയാണ് കുട്ടികള്‍.
കുട്ടികളുടെ അറിവുകളെയും കഴിവുകളെയും വിനോദത്തിലൂടെയും വിജ്ഞാനത്തിലൂടെയും വളര്‍ത്തിയെടുക്കുകയാണ് ഓരോ സമ്മര്‍ ക്യാംപുകളും. നാടകാഭിനയം, പുസ്തകപാരായണം, ഭാഷാപഠനം എന്നിവയെല്ലാം ഈ ക്യാംപുകളുടെ ഭാഗമാണ്.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കുട്ടികള്‍ ക്യാംപുകളിൽ പങ്കെടുക്കുന്നു. പ്രായത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഗ്രൂപ്പുകളായി തിരിച്ചാണ് പരിശീലനം നല്‍കുക. പഠനത്തിലൂടെയും പരിശീലനത്തിലൂടെയും കുട്ടികളെ സ്വയം സജ്ജരാക്കുകയാണ് ഇത്തരം ക്യാംപുകളുടെ ലക്ഷ്യെമെന്ന് അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററിലെ വേനല്‍ക്കാല ക്യാംപിന്റെ ഡയറക്ടര്‍ ടി.പി.ശശികുമാര്‍ പറഞ്ഞു.
കടുത്ത ചൂടുകാലം ആയതിനാല്‍ കുട്ടികളെയും കൊണ്ട് പുറത്തു പോകുന്നതിന് രക്ഷിതാക്കള്‍ക്കും ഒട്ടേറെ പരിമിതകളുണ്ട്. കഥകളിലൂടെയും കളികളിലൂടെയും ഒഴിവുകാലം ഫലപ്രദമാക്കുന്ന ക്യാംപുകളോട് രക്ഷിതാക്കള്‍ക്കും താല്പര്യം ഏറെ.