വിമാനയാത്രക്കാരുടെ ബാഗേജ് ചട്ടങ്ങള്‍ ഒമാന്‍ കൂടുതല്‍ കര്‍ശനമാക്കി. നിശ്ചിത രൂപത്തിലല്ലാത്തതും മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ ലഗേജുകള്‍ ഇനി മുതല്‍ വിമാനത്തില്‍ അനുവദിക്കില്ല.
വൃത്താകൃതിയിലും ക്രമരഹിതമായ ആകൃതിയിലുമുള്ള ലഗേജുകളും കയറുകൊണ്ട് കെട്ടി വരിഞ്ഞ ലഗേജുകളും പുതിയ ചട്ടം അനുസരിച്ച് വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കില്ല. തുണികളില്‍ പൊതിഞ്ഞു കൊണ്ട വരുന്ന ലഗേജുകള്‍ക്കും നിരോധനം ബാധകമായിരിക്കും. മസ്കത്ത്, സലാല, സൊഹാര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പുതിയ ചട്ടങ്ങള്‍ ബാധകമാകും. അടുത്തമാസം ഒന്നു മുതലായിരിക്കും പുതിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വരിക. യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ ലഗേജുകള്‍ ലഭിക്കുന്നതിന് പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. ലഗേജുകളുടെ സുരക്ഷയവും വിമാനത്താവളങ്ങളുടെ പ്രവര്‍ത്തന നിലവാരവും ഇതുവഴി മെച്ചപ്പെടും. ബേബി സ്ട്രോളറുകള്‍, ബൈസിക്കിളുകള്‍, വീല്‍ ചെയറുകള്‍, ഗോള്‍ഫ് ബാഗുകള്‍ എന്നിവയ്ക്ക് പുതിയ നിയന്ത്രണം ബാധകമായിരിക്കില്ല.