മസ്കത്തില് നിന്ന് 500 കിലോമീറ്റര്‍ അകലെ ഹൈമക്ക് സമീപം മുഹൈസിനയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി അടക്കം മൂന്ന മരണം. തൃശൂര്‍ ചേര്‍പ്പ് സ്വദേശി പ്രദീപ് കുമാറാണ് (45) മരിച്ചത്. മരിച്ച രണ്ടു പേര് പാക്കിസ്ഥാന് സ്വദേശികളാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. മസ്കത്തിലെ വാദി കബീറില്‍ അലൂമിനിയം ഇന്സ്റ്റലേഷന് സ്ഥാപനം നടത്തിവരികയായിരുന്നു. പ്രദീപ് കുമാറും പാക്കിസ്ഥാന് സ്വദേശികളും. ജോലി ആവശ്യാര്‍ഥമാണ് ഇവര്‍ ഹൈമയിലേക്ക് പുറപ്പെട്ടത്.
Advertisement