E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ദുബായില്‍ പഴക്കമേറിയ ട്രക്കുകളില്‍ നിരീക്ഷണ സംവിധാനം ഘടിപ്പിക്കുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ദുബായില്‍ ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള ട്രക്കുകളില്‍ നിരീക്ഷണ സംവിധാനം ഘടിപ്പിക്കുന്നു. ഡ്രൈവറുടെ പെരുമാറ്റം അടക്കമുള്ള വിവരങ്ങള്‍ തല്‍സമയം നിരീക്ഷിക്കാന്‍ സാധിക്കുന്നതാണ് ഈ സംവിധാനം. 

പഴക്കമേറിയ ചരക്കുവാഹനങ്ങളെ മുഴുവന്‍ സമയവും നിരീക്ഷണ വിധേയമാക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം ആരംഭിച്ചിരിക്കുന്നത്. ക്യാമറ അടക്കമുള്ള നിരീക്ഷണ സംവിധാനം വഴി വാഹനങ്ങളുടെ പ്രവര്‍ത്തനവും ഡ്രൈവറുടെ പെരുമാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കാം. ഇതുവരെ 577 ട്രക്കുകളില്‍ ഈ സംവിധാനം ഘടിപ്പിച്ചിട്ടുണ്ട്. ഓരോ വാഹനത്തിന്‍റെയും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി വിലയിരുത്താനാകും. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ നിന്ന് പട്രോളിങ് സംഘത്തെ വിവരമറിയിക്കുകയും ഉടനടി നടപടി സ്വീകരിക്കുകയും ചെയ്യും. 

അമിത വേഗം, അപകടകരമായ രീതിയിലുള്ള ബ്രേക്കിടല്‍, അപകടകരമായ രീതിയിലെ വാഹനമോടിക്കാല്‍, വാഹനം ഓടിയതിന്‍റെ വിശദാംശങ്ങള്‍ എന്നിവയെല്ലാം ഈ നിരീക്ഷണ സംവിധാനത്തിലൂടെ മനസിലാക്കാം. ആദ്യഘട്ടത്തില്‍ പതിനേഴായിരം ട്രക്കുകളിലായിരിക്കും ഈ സംവിധാനം സ്ഥാപിക്കുക. ഇതിനു പുറമേ വലിയ ഭാരവാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ ലൈസന്‍സ് പുതുക്കുന്ന സമയത്ത് ആരോഗ്യപരിശോധനയ്ക്ക് വിധേയരാവുകയും വേണം.