E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഹജിന് ഹാമിദും; പ്രായം ഒരു വയസ്, മൂന്നു മാസം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

hamid-hajj
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സംസ്ഥാന ഹജ് കമ്മിറ്റി വഴി ഈ വർഷം ഹജിന് യാത്രയാകുന്ന ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഇന്നലെ പുറപ്പെട്ടു. കാഞ്ഞങ്ങാട് നൗഷാദ് മൻസിലിൽ ഡോ. ജൗഹറിന്റെയും ഡോ. നൗമീറയുടെയും മകൻ ഹാമിദ് മാതാപിതാക്കളോടൊപ്പമാണ് ഇന്നലെ പോയത്. ഒരു വയസ്സും മൂന്നു മാസവുമാണ് ഹാമിദിനു പ്രായം.

തുടർച്ചയായ ആറാംവർഷമാണ് ഇത്തവണ ഇവർ ഹജിന് പോകാൻ അപേക്ഷ നൽകിയിരുന്നത്. 

സംസം ജലം എത്തിച്ചു തുടങ്ങി 

നെടുമ്പാശേരി ∙ ഹജ് കഴിഞ്ഞ് മടങ്ങിയെത്തുന്ന ഹാജിമാർക്ക് വിതരണം ചെയ്യാനായി സംസം ജലം നെടുമ്പാശേരിയിൽ എത്തിച്ചു തുടങ്ങി. ഇവിടെ നിന്നു ഹാജിമാരെയും കൊണ്ട് ജിദ്ദയിലേക്കു പോകുന്ന വിമാനം മടങ്ങിയെത്തുമ്പോഴാണ് സംസം കൊണ്ടു വരുന്നത്. പത്തു വിമാനങ്ങളിലായി നാൽപ്പതിനായിരം ലീറ്റർ സംസം ഇതിനകം എത്തി.

അഞ്ചു ലീറ്റർ വീതമുള്ള എണ്ണായിരം ക്യാനുകളിലാണ് അവ എത്തിച്ചത്. ഒരു ഹാജിക്ക് അഞ്ചു ലീറ്റർ വീതമാണ് സംസം നൽകുക. രാജ്യാന്തര ടെർമിനലിൽ പ്രത്യേകമായി സൂക്ഷിച്ചിരിക്കുന്ന സംസം ഹാജിമാർ മടങ്ങിയെത്തുമ്പോൾ ടെർമിനലിൽ നിന്നു തന്നെ വിതരണം ചെയ്യും.

വിമാനങ്ങളുടെ സമയക്രമത്തിൽ നേരിയ മാറ്റം

നെടുമ്പാശേരി ∙ ഹജ് വിമാനങ്ങളുടെ സമയക്രമത്തിൽ നേരിയ മാറ്റം. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന വിമാന സമയക്രമത്തിൽ നിന്നും വ്യത്യസ്തമായി 20, 22, 25, 26 തീയതികളിൽ രണ്ടു വിമാനങ്ങൾ വീതമാണ് സർവീസ് നടത്തുക. 23ന് നാലു വിമാനങ്ങൾ സർവീസ് നടത്തും. 20ന് രാവിലെ 05.45നും 10.15നുമാണ് സർവീസുകൾ.

22ന് രാവിലെ 7.10നും വൈകിട്ട് 5.15നുമാണ് സർവീസുകൾ. 23ന് രാത്രി 00.15, രാവിലെ 7.20, 11.45, രാത്രി 8.15 സമയങ്ങളിൽ നാലു സർവീസുകളുണ്ടാകും. 25ന് രാവിലെ 8.45, 10.15 സമയങ്ങളിലാണ് സർവീസ്. 26ന് രാത്രി 01.15നും രാത്രി എട്ടിനുമാണ് രണ്ടു സർവീസുകൾ.