E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

വാടക കെട്ടിടങ്ങള്‍ക്ക് പാർക്കിംഗ് സൗകര്യം ഉറപ്പുവരുത്തണമെന്ന് കുവൈത്ത് സിറ്റി നഗരസഭ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കെട്ടിടങ്ങള്‍ വാടകയ്ക്ക് നല്‍കുമ്പോള്‍ വാടകക്കാരന് വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം ഉറപ്പാക്കണമെന്ന് കുവൈത്ത് സിറ്റി നഗരസഭ. പാര്‍ക്കിങ് സൗകര്യം നല്‍കിയില്ലെങ്കില്‍ കെട്ടിട ഉടമയ്ക്കെതിരെ പരാതി നല്‍കുവാന്‍ വാടകക്കാരന് അവകാശമുണ്ടായിരിക്കും. 

വാടകയ്ക്ക് നല്‍കുന്ന കെട്ടിടങ്ങളിലെ പാര്‍ക്കിങ് അപര്യാപ്തതയെ സംബന്ധിച്ചുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി നഗരസഭ മുന്നോട്ട് പോകുന്നത്. വാടകക്കാര്‍ക്ക് പാര്‍ക്കിങ് ലഭിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ നഗരസഭയുടെ ഭാഗത്തു നിന്നുണ്ടാകും. ഉത്തരവ് ലംഘിക്കുന്ന കെട്ടിട ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകും. നഗരത്തിലെ എണ്‍പത് ശതമാനത്തിലധികം കെട്ടിടങ്ങളിലും മതിയായ പാര്‍ക്കിങ് സൗകര്യം ഇല്ല. 

ലൈസന്‍സുകളും വൈദ്യുതി കണക്ഷനും ലഭിച്ച ശേഷം പാര്‍ക്കിങ് ഒഴിവാക്കി പ്ലാനില്‍ മാറ്റം വരുത്തി കെട്ടിടങ്ങള്‍ പണിയുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഒഴിവാക്കാന്‍ കെട്ടിടങ്ങളില്‍ കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്താനാണ് ആലോചന. നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള ലൈസന്‍സില്‍ പ്രതിപാദിക്കും വിധമല്ല കെട്ടിടമെങ്കിലും ഉടമയ്ക്കെതിരെ വാടകക്കാരന് പരാതി നല്‍കാം. കെട്ടിടത്തിന്‍റെ ബൈസ്മെന്‍റ് വാടകക്കാര്‍ക്ക് പാര്‍ക്കിങ്ങിനായി നീക്കി വച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യും.