യുഎഇയില്‍ പുതിയ നികുതി നിയമം അടുത്ത മാസം അവസാനത്തോടെ നിലവില്‍ വരും. മൂല്യവര്‍ധിത നികുതിയും എക്സൈസ് തീരുവയും ഈടാക്കുന്നതിന്റെ മുന്നോടിയായാണ് നികുതി നിയമം പ്രാബല്യത്തില്‍ വരുന്നത്.
അടുത്തവര്‍ഷം ജനുവരി ഒന്നു മുതല്‍ അഞ്ചു ശതമാനം മൂല്യവര്‍ധിത നികുതി ഏര്‍പ്പെടുത്താനാണ് യുഎഇയുടെ തീരുമാനം. ഇതിനു പുറമേ ആരോഗ്യത്തിന് ഹാനികരമായ പുകയിലക്കും, ഊര്‍ജദായക പാനീയങ്ങള്‍ക്കും നൂറുശതമാനം എക്സൈസ് തീരുവയും ഏര്‍പ്പെടുത്തും. കോളകള്‍ക്കും മറ്റും അന്‍പത് ശതമാനമായിരിക്കും തീരുവ. അടുത്തമാസം പ്രാബല്യത്തില്‍ വരുന്ന നികുതി നിയമത്തില്‍ ഇതുസംബന്ധിച്ച വിശദാംശങ്ങളുണ്ടാകും. മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ സ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിനുള്ള നടപടിയും അടുത്ത മാസം ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ രാജ്യത്തെ മൂന്നരലക്ഷം സ്ഥാപനങ്ങള്‍ നികുതി സംവിധാനത്തിനു കീഴില്‍ റജിസ്റ്റര്‍ ചെയ്യുമെന്നാണ് കണക്കാക്കുന്നത്.
മൂന്നേമുക്കാല്‍ ലക്ഷം ദിര്‍ഹത്തിനു മുകളില്‍ വാര്‍ഷിക വരുമാനമുള്ള സ്ഥാപനങ്ങള്‍ നിര്‍ബന്ധമായും നികുതി സംവിധാനത്തില്‍ റജിസ്റ്റര്‍ ചെയ്തിരിക്കണം. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകും. സ്ഥാപനങ്ങളുടെ വാര്‍ഷിക വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ ഘട്ടങ്ങളായിട്ടായിരിക്കും റജിസ്ട്രേഷന് അവസരമുണ്ടാവുക. മൂല്യവര്‍ധിത നികുതി വഴി ആദ്യവര്‍ഷം 1200 കോടി ദിര്‍ഹത്തിന്റെയും രണ്ടാം വര്‍ഷം രണ്ടായിരം കോടി ദിര്‍ഹത്തിന്റെയും വരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍.