പ്രാചീന അറേബ്യന്‍ സംസ്കാരങ്ങളില്‍ മനുഷ്യ ശരീരത്തിലെ പല തരം അസുഖങ്ങള്‍ക്കും പ്രതിവിധിയായി കണ്ടിരുന്ന ബ്ളാക്ക് സീഡ് പൂതിയ രൂപത്തിലും ഭാവത്തിലും സമി ഡയറക്ട് ന്യൂട്രസൂട്ടിക്കല്‍ കമ്പനി യുഎഇ വിപണിയിലെത്തിച്ചു.
കരിം ജീരകം എന്ന ബ്ളാക്ക് സീഡ് 100 ശതമാനം സത്താക്കി മാറ്റി ശരീരത്തിനാവശ്യമായ ഗുണങ്ങളുളള ഔഷധമാക്കിയാണ് വിപണിയിലിറക്കിയിരിക്കുന്നത്. യുഎഇ ആരോഗ്യമന്ത്രാലയത്തിലെ ഗാനി യാഖൂബ് ജുമാ ഖുറാം ബ്ളാക്ക് സീഡ് വിപണനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 'നൈജെല്ല റവറ്റൈവ' എന്ന ബൊട്ടാണിക്കല്‍ പേരുളള ബ്ളാക്ക് സീഡ് മുവ്വായിരത്തിലേറെ വര്‍ഷങ്ങളായി അറേബ്യന്‍ നാടുകളില്‍ ഫലപ്രദമായ ഔഷധ വസ്തുവായി ഉപയോഗിച്ചുവന്നിരുന്നുവെന്ന് സമി ഡയറക്ട് ശാസ്ത്രോപദേശകന്‍ ഡോ. മിച്ചല്‍ ഷാവേസ് പറഞ്ഞു. അറേബ്യന്‍ നാടുകളില്‍ ഇത് അനുഗ്രഹിക്കപ്പെട്ട വിത്ത് എന്നാണ് അറിയപ്പെട്ടിരുന്നത്. ലോകത്തിലെ മികച്ച ഗവേഷകരും ബ്ളാക്ക് സീഡിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി ധാരാളം പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. 650 ലെറെ ഗവേഷണ ഫലങ്ങളാണ് ഇതു സംബന്ധിച്ച് ഇതുവരെ പുറത്തുവന്നിട്ടുളളത്. ബാക്ടീരിയകളുടെ പ്രവര്‍ത്തനം തടയാനും ശരീരഭാഗങ്ങളില്‍ അള്‍സര്‍, ഫംഗസ് എന്നിവയുടെയൊക്കെ പ്രവര്‍ത്തനത്തെ പ്രതിരോധിക്കാനും ബ്ളാക്ക് സീഡിനു കഴിയും. വളരെ ഫലപ്രദമായ ഒരു ആന്റി ഓക്സിഡന്റായും ഇത് പ്രവര്‍ത്തിക്കുന്നു. അര്‍ബുദത്തിന് കാരണമാകുന്ന ഫ്രീ റാഡിക്കല്‍സ് ഇല്ലാതാക്കി ശരീരത്തിലെ സെല്ലുകളെ സംരക്ഷിക്കുന്നതില്‍ ഏറെ മികവുകാണിക്കുന്ന ആന്റി ഓക്സിഡന്റാണ് ബ്ളാക്ക് സീഡെന്ന് സര്‍വ്വകലാശാലകളില്‍ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്ത മലയാളിയായ സമി ഡയറക്ട് സ്ഥാപകന്‍ ഡോ. മുഹമ്മദ് മജീദ് ആയുര്‍വേദത്തിലൂന്നിയ പഠനങ്ങളിലൂടെയാണ് അമേരിക്കന്‍ ജനതയുടെയും ലോകത്തിന്റെയും ശ്രദ്ധനേടിയത്. അയ്യായിരത്തിലേറെ വര്‍ഷം പഴക്കമുളള ആയുര്‍വേദത്തിലെ സസ്യങ്ങളുടെ മോളിക്യൂളുകള്‍ വേര്‍തിരിച്ച് അവയെ അലോപ്പതി മരുന്നുകള്‍ നിര്‍മ്മിക്കുന്ന രീതിയിലാക്കി വിവിധ മരുന്നുകള്‍ക്ക് രൂപം നല്‍കിയതോടെ അമേരിക്കയിലും യൂറോപ്പിലുമെല്ലാം പുതിയൊരു നിര മരുന്നുകള്‍ക്ക് പ്രചാരം നല്‍കുകയായിരുന്നു അദ്ദേഹം. ന്യൂട്രസൂട്ടിക്കല്സ്, കോസ്മസൂട്രിക്കല്സ് എന്നിങ്ങനെ പ്രസിദ്ധമായ ശ്രേണികളില്‍ ഡോക്ടര്‍ മജീദ് ധാരാളം മരുന്നുകള്‍ പുറത്തിറക്കി. വലിയ ഗവേഷണങ്ങളിലൂടെ 150 ലേറെ അമേരിക്കന്‍ പേറ്റന്റുകളാണ് അദ്ദേഹം സ്വന്തമാക്കിയത്. തൊടുപുളി, മഞ്ഞള്‍, കുരുമുളക്, തുടങ്ങിയവയുടെ പല തരം പേറ്റന്റുകള്‍ അദ്ദേഹത്തിന് സ്വന്തമായുണ്ട്. ഈ പേറ്റന്റുകള്‍ അടിസ്ഥാനമാക്കിയാണ് വിവിധ തരം മരുന്നുകള്‍ ലോക വിപണയില്‍ എത്തിക്കുന്നത്. അമേരിക്കയിലെ ന്യൂ ജേഴ്സി കേന്ദ്രമായുളള സബിന്‍സ കോര്‍പറേഷനും ബംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന സമി ലാബ്സും റീട്ടെയില്‍ വിപണനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സമി ഡയറക്ട് എന്ന സ്ഥാപനവും കമ്പനിയില്‍ ഉള്‍പ്പെടുന്നു. സമി ലാബ്സ് സി.ഇ.ഒ വി.ജി നായര്‍, സമി ഡയറക്ട് സിഇഒ ഉജ്ജ്വല്‍ മഹോപാദ്ധ്യായ ഗള്‍ഫ് മേഖലാ സി.ഇ.ഒ രാജേഷ് സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.