E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

‘ചങ്ക് ബ്രോ! നീ മുത്താണ്’; ജുലാഷ് ബഷീറിന് അഭിനന്ദനപ്രവാഹം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

julash2
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

സമൂഹമാധ്യമങ്ങളില്‍ ജുലാഷ് ബഷീറാണ് ഇന്ന് താരം. മനസാക്ഷിയില്ലാതിരുന്നെങ്കില്‍ ഒറ്റ ദിവസം കൊണ്ട് ലക്ഷങ്ങള്‍ സമ്പാദിക്കാമായിരുന്നിട്ടും അതിനു മുതിരാതെ സത്യസന്ധത കാണിച്ച കൊടുങ്ങല്ലൂര്‍ സ്വദേശി ജുലാഷ് ബഷീര്‍ തന്നെ. വഴിയില്‍ കിടന്നു കിട്ടിയ ബാഗില്‍ കണ്ട നാലു ലക്ഷത്തിലേറെ രൂപയ്ക്കുള്ളദുബായ് ദിര്‍ഹം പൊലീസില്‍ ഏല്‍പിച്ച് ദുബായ് പൊലീസിന്റെ അഭിന്ദനം ഏറ്റുവാങ്ങിയ മലയാളി യുവാവ്. വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സ്വന്തം നാട്ടുകാരന്റെ സത്യസന്ധതയില്‍ അഭിമാനം കൊണ്ടുകൊള്ളുകയും അഭിനന്ദനം അറിയിക്കുകയുമാണ് സോഷ്യല്‍ മീഡിയയിലുള്ള മലയാളികള്‍.  ദുബായിലെ ബർദുബായ് റഫയിലെ റോഡരികിൽ വച്ച് കഴിഞ്ഞമാസം 28നായിരുന്നു പഴ്സ് അദ്ദേഹത്തിന് ലഭിച്ചത്. തമിഴ്നാട് സ്വദേശി സെല്‍വരാജിന്റേതായിരുന്നു ബാഗ്.

പൊലീസ് ഫോണില്‍ വിളിച്ചപ്പോള്‍ ശെൽവരാജ് പാചകക്കാരനായി ജോലി ചെയ്യുന്ന സ്ഥാപന ഉടമ ശിവകുമാർ എന്നയാളായിരുന്നു ഫോണെടുത്തത്. അദ്ദേഹത്തോട് കാര്യം പറഞ്ഞപ്പോൾ, ശെൽവരാജിൻ്റേതാണ് ബാഗെന്ന് മനസിലായി. പിന്നീട്, ശിവകുമാറിനോടൊപ്പം ശെൽവരാജ് പൊലീസ് സ്റ്റേഷനിലെത്തി പണവും ഫോണും തിരികെ കൈപ്പറ്റി.

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങി മകളുടെ വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു. ഇതിനായി ചേർന്നിരുന്ന കുറി വിളിച്ച് കിട്ടിയ പണമാണ്   നഷ്ടപ്പെട്ടിരുന്നത്. ബാഗ് കീറിപ്പോയതാണ് പണം നഷ്ടമാകാൻ കാരണമെന്ന് ശെൽവരാജ് പഞ്ഞു. നഷ്ടപ്പെട്ടു എന്ന് കരുതിയ പണം മാത്രമല്ല, തന്റെയും കുടുംബത്തിന്റെയും ജീവിതം കൂടിയാണ് തിരികെ ലഭിച്ചതെന്ന് ശെൽവരാജ് പറഞ്ഞു. അതിന് കാരണക്കാരനായ ജുലാഷിനോട് പറഞ്ഞറിയിക്കാനാവാത്ത നന്ദിയും. ഇപ്പോൾ നാട്ടിലുള്ള ശെൽവരാജ് മിക്ക ദിവസവും ഫോൺ വിളിച്ച് ജുലാഷുമായി സൗഹൃദം പങ്കിടുന്നു.

മാതൃകാപരമായ പ്രവർത്തനം കാഴ്ചവച്ച ജുലാഷിനെ കഴിഞ്ഞ ദിവസം റഫാ പൊലീസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. പൊതുവെ സത്യസന്ധരായ ഇന്ത്യക്കാർക്ക് ജുലാഷ് അഭിമാനമാണെന്ന് പൊലീസ് പറഞ്ഞു.

സമൂഹമാധ്യമങ്ങളില്‍ നിന്നുള്ള കമന്റുകളില്‍ ചിലത്: 

സൈറാബാനു വി. എം.: ഈ നല്ലമനസ്സ് കാരണം നമ്മുടെ ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറിയ സഹോദരന് അഭിനന്ദനങൾ

കുഞ്ഞുമോന്‍ മുഹമ്മദ്: പ്രിയ സുഹൃത്തിന്റെ കരുണയുള്ള മനസ്സിന് ആയിരം അഭിനന്ദനങ്ങൾ, സുഹൃത്ത് ഒരു കുടുംബമാണ് രക്ഷപ്പെടുത്തിയത്, അദ്ധ്വാനിച്ച പണം നഷ്ടപ്പെടുമ്പോൾ കുടുംബാവശ്യങ്ങൾങ്ങൾക്ക് കരുതിവെച്ച പണം നഷ്ഠപ്പെടുമ്പോൾ ഉണ്ടാവുന്ന മാനസികാവസ്ഥ വളരെ വലുതാണ് അതും സത്യസന്ധമായി അദ്ധ്വാനിച്ച പണമാണെങ്കിൽ ,മറ്റുള്ളവർക്കും സുഹൃത്ത് ഒരു മാതൃകയാവട്ടെ ...

റാസ കൊടിയത്ത്: ബഷീറിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ, അല്ലായിരുന്നെങ്കിൽ മറ്റുള്ളവരുടെ ഒരു പാട് പ്രതീക്ഷകൾ തകർത്തു എങ്ങനെയും കാശുണ്ടാക്കുന്ന ക്വട്ടേഷൻ സംഘങ്ങളും ബഹു ഭൂരിപക്ഷം രാഷ്ട്രീയ നേതാക്കളും നമ്മൾ "സാധാരണക്കാരും" തമ്മിലെന്ത് വിത്യാസം ?!

നിഷ കെ.ടി: മറ്റുള്ളവരുടെ ദുരിതം പേറിയ പണം ഒരിക്കലും ഉപകരിക്കില്ല..

നജീബ് എസ്.പി: ഈ നല്ലമനസ്സ് കാരണം നമ്മുടെ ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറിയ സഹോദരന് അഭിനന്ദനങൾ

അനില്‍ കൃഷ്ണ: കഷ്ടപ്പാടിന്റെ വില ഈശ്വരനു നന്നായി അറിയാം. ഒരു പാവം മനുഷ്യന്റെ വിയര്‍പ്പിന്റെ വിലയാണത്. ആ ബാഗ് തിരിച്ചേല്‍പിച്ച നല്ല മനുഷ്യനെ ദൈവം അനുഗ്രഹിക്കട്ടെ. 

മൊയ്ദീന്‍ കെ.ടി.: ആത്മസ്വരൂപത്തെ അറിഞ്ഞവൻ മഹത്തായ കർമ്മങ്ങളാൽ അതിനെ തിളക്കമുള്ളതാക്കുന്നു ....

മറ്റുള്ളവർ ആ തിളക്കത്തൽ സായൂജ്യമടയുന്നു .....

സുബൈര്‍ കുന്നില്‍: മലയാളികളുടെ നല്ല പ്രവര്‍ത്തനം മൂലം നമ്മുടെ രാജ്യക്കാര്‍ക്ക് കിട്ടുന്ന ബഹുമാനവും സ്നേഹവും ചെറുതല്ല

ജാഫര്‍ പി. വാളാഞ്ചേരി: ഈ നല്ലമനസ്സ് കാരണം നമ്മുടെ ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറിയ സഹോദരന് അഭിനന്ദനങൾ

സാറാമ്മ ജോണ്‍സണ്‍: ജുലാഷ്, നിന്റെ നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇത്രയെ എനിക്ക് പറയാനുള്ളൂ. ഇതിൽ കൂടിയാൽ വാചകമടിയായി പോകും.

ശ്രീജിത്ത് കുമാര്‍ കണ്ണന്‍: നുമ്മ കൊടുങ്ങല്ലൂര്‍ മുത്താണ് നീ

വിനോദ് രാജന്‍: ഈ നല്ലമനസ്സ് കാരണം നമ്മുടെ ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറിയ സഹോദരന് അഭിനന്ദനങ്ങള്‍. ദൈവം അനുഗ്രഹിക്കട്ടെ ജുലാഷ്. 

സുനൈബ് കരുവാക്കോട്ടില്‍: നല്ലമനസ്സിനു അഭിനന്ദനങ്ങൾ....

Pradipe Poudiya: I Salute your Honesty and Kindness brother. We all Proud of you dear you are the role model of others . and also happy you are from our No. 1. Kerala (God's own Country) keep it up our honest dear. All the best. God bless you for your Kind good work