E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

യുഎഇയിൽ '2018 സായിദ് വര്‍ഷം'

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

SHAIKH-ZAYED-WIT
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അബുദാബി D യുഎഇയില്‍ 2018 സായിദ് വര്‍ഷം ആയി ആഘോഷിക്കുമെന്ന് യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അറിയിച്ചു. രാഷ്ര്ട പിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ 100-ാം ജന്മദിന വര്‍ഷമാണ് 2018. ഷെയ്ഖ് സായിദ് അബുദാബി ഭരണാധികാരിയായി സ്ഥാനം ഏറ്റെടുത്തതിന്റെ വാര്‍ഷിക ദിനമായ ഒാഗസ്റ്റ് ആറിന് ആയിരുന്നു അടുത്ത വര്‍ഷം സായിദ് വര്‍ഷമായി ആഘോഷിക്കാനുള്ള പ്രസിഡന്റ് ഷെയ്ഖ് ഖലീഫയുടെ പ്രഖ്യാപനം. 1966 ഓഗസ്റ്റ് ആറിന് അദ്ദേഹം അബുദാബിയുടെ ഭരണ നേതൃത്വം ഏറ്റെടുത്തത്. അന്നാണ് ഐക്യ അറബ് എമിറേറ്റ്‌സിന്റെ പുതു യുഗം ആരംഭിച്ചതും.

യുഎഇ ഫെഡറേഷന്‍ സ്ഥാപിക്കുന്നതിലും പ്രാദേശിക ദേശീയ രാജ്യാന്തര തലത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതിനും ഷെയ്ഖ് സായിദ് ഭരണകാലഘട്ടത്തില്‍ വഹിച്ച പങ്ക് ഉയര്‍ത്തിക്കൊണ്ടുള്ളതാവും സായദ് വര്‍ഷം പരിപാടികള്‍. അദ്ദേഹത്തിന്റെ മൂല്യങ്ങളും തത്വങ്ങളും സായിദ് വര്‍ഷത്തില്‍ പങ്കുവെക്കും. പ്രചോദനാത്മകമായ ജ്ഞാനം, ദര്‍ശനം, സഹിഷ്ണുത, ദീര്‍ഘവീക്ഷണം എന്നിവയോടൊപ്പം ലോകത്തിലെ ശ്രദ്ധേയനും മഹാനുമായ നേതാക്കന്മാരില്‍ ഒരാളായിരുന്നു ഷെയ്ഖ് സായിദ്. 

ദേശ സ്‌നേഹത്തിന്റെയും ദേശഭക്തിയുംടെയും പ്രതീകമായി ശൈഖ് സായിദിന്റെ വ്യക്തിത്വത്തിന് ശക്തി പകരാന്‍ സഹായിക്കുന്നതാവും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഈ ആഘോഷമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

2018 സായിദ് വര്‍ഷമായി ആഘോഷിക്കാനുള്ള ആശയത്തിനു പിന്നില്‍ എമറാത്തികളുടെ മനസില്‍ രാഷ്ര്ടശില്‍പി എന്ന നിലയിലുള്ള ഷെയ്ഖ് സായിദിന്റെ ഉല്‍കൃഷ്ടമായ സ്ഥാനം പ്രതിഫലിപ്പിക്കുന്നതാണ്. ഷെയ്ഖ് സായിദിന്റെ ജ്ഞാനവും സന്മനസും കൊണ്ടാണ് രാജ്യത്തിന്റെ എല്ലാ മേഖലകളിലും ആധുനിക വികസനത്തിന്റെ അടിത്തറ പാകിയത്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനം യുഎഇയിലും ഗള്‍ഫ് മേഖലയിലും മാത്രമല്ലാതെ അറബ് ലോകത്തും അന്തര്‍ദേശീയ തലത്തിലും ആധുനിക നേതാവെന്ന നിലയില്‍ ലോക ജനതയുടെ ആദരവ് നേടിയെടുത്തതിനൊപ്പം അവരുടെ ഹൃദയത്തില്‍ മഹത്തായ സ്ഥാനമുറപ്പിക്കുകയും ചെയ്ത നേതാവായിരുന്നു ഷെയ്ഖ് സായിദെന്നും പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ചൂണ്ടിക്കാട്ടി. 

അബുദാബി ഗവണ്‍മെന്റിന്റെ ഭരണ നേതൃത്വം ഏറ്റെടുത്തതു മുതല്‍ കാരുണ്യത്തിന്റെ ഒരു പുതിയ യുഗത്തിന്റെ ജാലകവും തുറന്നു. ഐക്യം, സമൃദ്ധി, സാമൂഹ്യ വികസനം തുടങ്ങിയ പ്രവര്‍ത്തനങ്ങളും രാജ്യത്തിന്റെ മുക്കിലും മൂലയിലും ആരംഭിച്ചു. യുഎഇയുടെ സാംസ്‌കാരിക സാമൂഹിക പൈതൃകത്തെ സംരക്ഷിക്കുന്നതിനോടൊപ്പം ആധുനികത സൗകര്യങ്ങളൊരുക്കുന്നതിലും ഏകീകൃത രാജ്യത്തിന് അടിത്തറ പാകിയതും ഷെയ്ഖ് സായിദിന്റെ നേട്ടമായി.  

യുഎഇയിലെ വിവിധ എമിറേറ്റിലെ ഭരണാധികാരികളുമായി ഷെയ്ഖ് സായിദ് സ്ഥാപിച്ച യൂണിയന്റെ നേട്ടമാണ് ഐക്യ അറബ് എമിറേറ്റ്‌സിനു രൂപം നല്‍കിയിയത്. എല്ലാവര്‍ക്കും പ്രയോജനകരമാവുന്ന ഒരു പുരോഗമന സൊസൈറ്റി കെട്ടിപ്പടുക്കുന്നതിന് ഐക്യവും സാഹോദര്യവും അടിസ്ഥാനമാക്കിയുള്ളതായിരുന്നു ഇത്. ജനങ്ങള്‍ സുരക്ഷിതത്വത്തിലും സ്ഥിരതയിലും ജീവിക്കുന്നവരാകാന്‍ ഇത് കാരണമായി.

ഷെയ്ഖ് സായിദിന്റെ ജ്ഞാനം, ബഹുമാനം, നിശ്ചയദാര്‍ഢ്യം, വിശ്വസ്തത എന്നിവ ഉള്‍പ്പെടെയുള്ള മഹത്തായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാവും ആഘോഷ പരിപാടികള്‍. ത്യാഗ സന്നദ്ധത ഉള്‍പ്പെടെ ഷെയ്ഖ് സായിദിന്റെ മഹത്തായ മൂല്യങ്ങള്‍ അംഗീകരിക്കുകയും രാഷ്ര്ടത്തിന്റെ ഐക്യം പ്രോത്സാഹിപ്പിക്കുകയും അപകടസാധ്യതകളെയും വെല്ലുവിളികളെയും നേരിടാന്‍ കരുത്താര്‍ജിക്കുകയും ചെയ്യുമെന്നും ചെയ്യുമെന്നും ഷെയ്ഖ് ഖലീഫ പറഞ്ഞു. അദ്ദേഹത്തിന്റെ മഹത്തായ ചരിത്രവും വ്യക്തിത്വവും പ്രതിഫലിപ്പിക്കുന്ന നേട്ടങ്ങളും, പരിപാടികളും, സായിദ് വര്‍ഷാചരണത്തിന്റെ ഭാഗമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഷെയ്ഖ് സായിദിന്റെ പൈതൃകവും പ്രവര്‍ത്തനവും തുടരുമെന്നും ഫെഡറല്‍ സംവിധാനത്തെ കൂടുതല്‍ ദൃഢപ്പെടുത്താനുള്ള ഉറച്ച അടിത്തറയിലൂടെ ലോകത്തിലെ ഏറ്റവും മികച്ച രാജ്യങ്ങളില്‍ ഒന്നായി യുഎഇയെ മാറ്റാനുള്ള പരിശ്രമം ശക്തിപ്പെടുത്തുമെന്നും യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സായിദ് പറഞ്ഞു. ഷെയ്ഖ് സായിദിന്റെ കാലടികള്‍ പിന്തുടര്‍ന്ന് എല്ലാ മേഖലകളിലും എമിറാത്തി ജനതയെ രാജ്യത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് സംഭാവന ചെയ്യാന്‍ ശാക്തീകരിക്കുകയും ചെയ്യും.