E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:05 AM IST

Facebook
Twitter
Google Plus
Youtube

Other stories in Gulf

ഷാര്‍ജയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വ്യോമനിരീക്ഷണം തുടങ്ങുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഷാര്‍ജയില്‍ ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് വ്യോമനിരീക്ഷണം തുടങ്ങുന്നു. ഗതാഗത കുരുക്ക് കൂടുതലുള്ള റോഡുകളിലായിരിക്കും വ്യോമ നിരീക്ഷണം നടത്തുക. 

ഷാര്‍ജയിലെ അഞ്ചു റോഡുകളിലായിരിക്കും ആദ്യഘട്ടത്തില്‍ വ്യോമനിരീക്ഷണം നടത്തുക. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, മലീഹ റോഡ്, ഇത്തിഹാദ് റോഡ്, എമിറേറ്റ്സ് റോഡ്, ദൈദ് ഷാര്‍ജ റോഡ് എന്നിവയിലായിരിക്കും നിരീക്ഷണം. ഷാര്‍ജ എയര്‍വിങ്ങുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുക. ഇതിന്‍റെ ഭാഗമായി റോഡുകളില്‍ തിരക്കേറിയ സമയത്ത് ഹെലികോപ്റ്ററില്‍ വ്യോമ നിരീക്ഷണം നടത്തും. ഏതെങ്കിലും വാഹനം നിയമലംഘനം നടത്തിയാല്‍ ഉടന്‍ തന്നെ വാഹനത്തിന്‍റെ വിശദാംശങ്ങളടക്കം കണ്‍ട്രോള്‍ റൂമിലേക്ക് വിവരം കൈമാറും. കണ്‍ട്രോള്‍ റൂമില്‍ നിന്ന് ലഭിക്കുന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മിനിട്ടുകള്‍ക്കകം പെട്രോളിങ് സംഘം സ്ഥലത്തെത്തി തുടര്‍ നടപടി കൈക്കൊള്ളും. വാഹനാപകടങ്ങളും അതുവഴിയുള്ള മരണ നിരക്കുകളും കുറയ്ക്കാന്‍ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനു പുറമേ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സ്വീകരിക്കാനാകും.